സമർഥരായ ഭാരതീയ വനിത ശാസ്ത്രജ്ഞർക്കും എൻജിനീയർക്കും ടെക്നോളജിസ്റ്റുകൾക്കും യു.എസ്.എയിലെ ശ്രേഷ്ഠ സ്ഥാപനങ്ങളിൽ സയൻസ്, എൻജിനീയറിങ്/ടെക്നോളജി, മാത്തമാറ്റിക്സ്, മെഡിസിൻ മേഖലകളിൽ മികച്ച ഗവേഷണ പഠനങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാേങ്കതിക വകുപ്പും ഇന്തോ സയൻസ് ആൻഡ് ടെക്നോളജി ഫോറവും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള ഇന്തോ-യു.എസ് ഫെലോഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി ഫെബ്രുവരി 28വരെ സ്വീകരിക്കും. വെബ് പോർട്ടൽ: www.iusstf.org.
ലോകോത്തര ഗവേഷണ സൗകര്യങ്ങൾ ഇന്ത്യൻ വനിത ഗവേഷകർക്ക് അനുഭവവേദ്യമാകുകയാണ് ഫെലോഷിപ്പിെൻറ ഉദ്ദേശ്യം.
അഗ്രികൾചറൽ സയൻസസ്, അറ്റ്മോസ്ഫിയറിക് ആൻഡ് എർത്ത് സയൻസസ്, കെമിക്കൽ സയൻസസ്, കോഗ്നിറ്റീവ് സയൻസസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, ലൈഫ് സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂേട്ടഷനൽ സയൻസസ്, മെഡിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് മേഖലകളിലാണ് ഗവേഷണ ജോലികളിലേർപ്പെടുന്നത്.
ഫെലോഷിപ്പിനെ രണ്ട് െമാഡ്യൂളുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്ന് -വിമൻ ഒാവർസീസ് സ്റ്റുഡൻറ് ഇേൻറൺഷിപ് പ്രോഗ്രാം, രണ്ട്-വിമൻ ഒാവർസീസ് ഫെലോഷിപ് പ്രോഗ്രാം.
യോഗ്യത: വിമൻ ഒാവർസീസ് സ്റ്റുഡൻറ് ഇേൻറൺഷിപ്പിന് ഇന്ത്യയിൽ അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, എൻജിനീയറിങ്/ടെക്നോളജി, അഗ്രികൾചറൽ മേഖലകളിൽ ഫുൾടൈം പിഎച്ച്.ഡി ചെയ്യുന്നവർ അല്ലെങ്കിൽ മെഡിക്കൽ സയൻസസിൽ എം.ഡി/എം.എസ്/പിഎച്ച്.ഡി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി/എം.ഡി/എം.എസ് പൂർത്തീകരിച്ച തൊഴിൽരഹിത വനിതകളെയും പരിഗണിക്കും. പ്രായം 2018 ഫെബ്രുവരി 28ന് 21നും 35നും മധ്യേയാവണം. ഇേൻറൺഷിപ് കാലാവധി 3-6 മാസംവരെയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആനുകൂല്യങ്ങൾ-പ്രതിമാസ സ്റ്റൈപ്പൻറ് 2500 ഡോളർ, എയർഫെയർ 2500 ഡോളർവരെ. ഹെൽത്ത് ഇൻഷുറൻസ് 500 ഡോളർവരെ. കണ്ടിജൻസി 750 ഡോളർവരെ ലഭിക്കും.
വിമൻ ഒാവർസീസ് ഫെലോഷിപ്പിന് ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്.ഡി, എം.ഡി, എം.എസ് യോഗ്യതയുള്ള ഇന്ത്യയിലെ അക്കാദമിക്/ഗവേഷണ സ്ഥാപനത്തിൽ/വാഴ്സിറ്റി/കോളജിൽ സ്ഥിരം ജോലിയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രായം 28.2.2018ൽ 27നും 50നും മധ്യേയാവണം.
ഫെലോഷിപ് കാലാവധി 3-6 മാസംവരെയാണ്. ആനുകൂല്യങ്ങൾ- പ്രതിമാസ സ്റ്റൈപ്പൻറ് 3000 ഡോളർ. എയർഫെയർ 2500 ഡോളർവരെ. ഹെൽത്ത് ഇൻഷുറൻസ് 1000 ഡോളർവരെ. കണ്ടിജൻസി 750 ഡോളർവരെ.
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.iusstf.org ൽ ബന്ധപ്പെടാം. ഇ-മെയിൽ: wistemm@indousstf.org.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 10:11 PM GMT Updated On
date_range 2018-01-18T03:41:30+05:30വനിത ഗവേഷകർക്ക് ഇന്തോ-യു.എസ് ഫെലോഷിപ്
text_fieldsNext Story