നിങ്ങളുടെ മനസ്സിൽ പുതിയ ഒരു ആശയമുണ്ടോ? ഈ ആശയം ഒറ്റക്കോ കൂട്ടായോ അവതരിപ്പിക്കാൻ തയാറാണോ? എങ്കിൽ പ്ലസ് ടു വരെയുള്ള എല്ലാ കണ്ടുപിടിത്തക്കാരും പങ്കെടുക്കുന്ന മത്സരത്തിൽ മാറ്റുരക്കാം. സമ്മാനമായി കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയിൽ റിസർച് നൽകുന്നത് ലക്ഷങ്ങളാണ്.
‘സി.എസ്.ഐ.ആർ ഇന്നവേഷൻ അവാർഡ് ഫോർ സ്കൂൾ ചിൽഡ്രൻ 2017’ ന് ഈ മാസം 31 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ പ്രായം 18 കഴിയരുത്.
വിദ്യാർഥികൾ തങ്ങളുടെ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിവരണം ഹിന്ദിയിലോ ഇംഗ്ലീഷിലോ 5000 വാക്കിൽ കവിയാതെ എഴുതി അയക്കണം.
ഇൗ അപേക്ഷകളിൽനിന്ന് മികച്ച 50 എണ്ണം സി.എസ്.ഐ.ആറിെൻറ കമ്മിറ്റി തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായി പരിശീലനം ഒരുക്കും. ജൂലൈയിലാണ് പരിശീലനമുണ്ടാവുക.
സമ്മാനാർഹരായ 16 പേരെ കണ്ടെത്തുന്നത് ട്രെയിനിങ് പ്രോഗ്രാമിൽനിന്നാണ്. മികവ് പുലർത്തുന്ന 16 പേർക്ക് സെപ്റ്റംബർ 26ന് അവാർഡ് നൽകും. ഒന്നാം സമ്മാനം രണ്ടു ലക്ഷം രൂപ ഒരാൾക്കാണ് നൽകുക. രണ്ടാം സമ്മാനമായ ലക്ഷം രൂപ അഞ്ചു പേർക്കും മൂന്നാം സമ്മാനം 50,000 രൂപ 10 പേർക്കും നൽകും.
എന്താണ് കണ്ടുപിടുത്തം, മത്സരിക്കുന്നവരുടെ പേര്, ജനനതീയതി, പഠിക്കുന്ന സ്കൂൾ, ക്ലാസ്, മേൽവിലാസം, ബന്ധപ്പെടാവുന്ന നമ്പർ, ഇ- മെയിൽ ഐ.ഡി എന്നീ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. cias.ipu@niscair.res.in എന്ന മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. എ- ഫോർ പേപ്പറിൽ തയാറാക്കിയ അപേക്ഷ Head, Innovation Protection Unit-CSIR,NISCAIR Building, 14-Satsang Vihar Marg,Special Institutional Area, New Delhi-110067 എന്ന വിലാസത്തിലും അയക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 5:43 PM GMT Updated On
date_range 2017-03-20T23:13:03+05:30കുട്ടികളുടെ കണ്ടുപിടിത്തത്തിന് നേടാം ലക്ഷങ്ങൾ
text_fieldsNext Story