ജൈവ വൈവിധ്യ ബോര്‍ഡില്‍ റിസര്‍ച് ഫെലോഷിപ്

  • 2017 ജനുവരി 10നുള്ളില്‍ അപേക്ഷിക്കണം

18:13 PM
18/12/2016
കേരള ജൈവ വൈവിധ്യ ബോര്‍ഡില്‍ റിസര്‍ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഡോക്ടറല്‍ ഫെലോഷിപ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
ബിലോ ഗ്രൗണ്ട് ബയോഡൈവേഴ്സിറ്റി, ലോവര്‍ പ്ളാന്‍റ് ബയോഡൈവേഴ്സിറ്റി ഇന്‍ക്ളൂഡിങ് ഫ്രഷ് വാട്ടര്‍ ആല്‍ഗ, ഡെവലപ്പിങ് പ്രൊപഗേഷന്‍ പ്രോട്ടോകോള്‍സ് ഫോര്‍ നോട്ടിഫൈഡ് ത്രട്ടന്‍റ് ടാക്സ, ബയോഡൈവേഴ്സിറ്റി എന്നിവയാണ് ഗവേഷണ വിഷയങ്ങള്‍. 
ഡോക്ടറല്‍ ഫെലോയായി അഞ്ചും പോസ്റ്റ് ഡോക്ടറല്‍ ഫെലോയായി ഒന്നും ഒഴിവാണ് ഉള്ളത്. 
ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ലൈഫ് സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 
എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. എം.ഫില്‍/ ഗേറ്റ്/ നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 12,000 രൂപ ഫെലോഷിപ് ലഭിക്കും.
പോസ്റ്റ് ഡോക്ടറല്‍ ഫെലോ  അപേക്ഷകര്‍ക്ക് ലൈഫ് സയന്‍സില്‍ പിഎച്ച്.ഡി വേണം. തെരഞ്ഞെടുപ്പ് അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും. 
keralabiodiversity.org എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. 
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, 3,000 വാക്കുകളില്‍ കവിയാത്ത റിസര്‍ച് പ്രൊപോസല്‍ എന്നിവ സഹിതം 2017 ജനുവരി 10നുള്ളില്‍ എത്തണം. 
കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ്, ജയ്നഗര്‍, എല്‍-14, മെഡിക്കല്‍ കോളജ് (പി.ഒ), തിരുവനന്തപുരം -695 011 ആണ് വിലാസം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
COMMENTS