പത്താം ക്ലാസിനു ശേഷം ഉന്നത പഠനം ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളിൽനിന്ന് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സ്വകാര്യ ഹയർ സെക്കൻഡറി സ്കൂൾ/ കോളജ്/ യൂനിവേഴ്സിറ്റി/ മറ്റ് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
യോഗ്യത: അപേക്ഷകർക്ക് മുൻ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബത്തിെൻറ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയാൻ പാടില്ല. ഒരു കുടുംബത്തിൽനിന്ന് പരമാവധി രണ്ടുപേർക്കാണ് അപേക്ഷിക്കാനാവുക. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധർ, ജൈനർ, സിഖ്, പാഴ്സി എന്നീ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാവുന്നത്. ഇതിൽ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവർ ഇല്ലാത്ത വേളയിൽ ആൺകുട്ടികളെ പരിഗണിക്കും.
കോഴ്സ് കാലാവധി കഴിയുന്നതുവരെ സ്കോളർഷിപ് ലഭിക്കും. എങ്കിലും ഒരു അക്കാദമിക് വർഷത്തിൽ 10 മാസത്തിൽ കൂടാൻ പാടില്ല. സംസ്ഥാന സർക്കാർ/ കേന്ദ്ര ഭരണ കേന്ദ്രങ്ങൾ മുഖാന്തരമായിരിക്കും സ്കോളർഷിപ് വിതരണം ചെയ്യുക. എസ്.സി, എസ്.ടി വിഭാഗത്തിന് കൂടാതെ മറ്റു ന്യൂനപക്ഷ വിദ്യാർഥികൾക്കും നിശ്ചിത എണ്ണം സ്കോളർഷിപ് ലഭിക്കും. ബി.പി.എൽ വിഭാഗത്തിലെ കുട്ടികൾക്ക് മുൻഗണ ക്രമത്തിലായിരിക്കും തെരഞ്ഞെടുക്കുക. സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധാരണ അനുവദിക്കുന്ന സമയത്തിൽ കൂടുതൽ എടുത്താൽ അതിന് അലവൻസ് ലഭിക്കുകയില്ല. ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ല. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും സ്കോളർഷിപ് തുക അനുവദിക്കുക. സർക്കാറിെൻറ മറ്റേതെങ്കിലും സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർഥികൾ ഇൗ സ്കോളർഷിപ്പിന് അർഹരല്ല.
ആദ്യ അക്കാദമിക് വർഷത്തിൽ സ്കോളർഷിപ് ലഭിച്ചവർക്ക് തൊട്ടടുത്ത വർഷം ഇത് പുതുക്കാനുള്ള അവസരമുണ്ട്. എന്നാൽ, വാർഷിക പരീക്ഷയിൽ വിദ്യാർഥി 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന് മാത്രം. അപേക്ഷകൾ നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി www.scholarships.gov.inലൂടെ ഒാൺലൈനായി സമർപ്പിക്കണം. ഒാഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ:
1. വിദ്യാർഥിയുടെ ഫോേട്ടാ.
2. അവസാനമായി പഠിച്ച സ്ഥാപനത്തിൽനിന്നുള്ള വെരിഫിക്കേഷൻ ഫോറം.
3. സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്.
4. സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്.
5. പുതുതായി അപേക്ഷിക്കുന്നവരാണെങ്കിൽ മുൻ വർഷത്തെ മാർക്ക്ലിസ്റ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഫോറത്തിനൊപ്പം സമർപ്പിക്കണം.
6. Renewal ചെയ്യുന്ന വിദ്യാർഥികളാണെങ്കിൽ അതത് ഫോറം പൂരിപ്പിച്ച മുൻ വർഷത്തെ മാർക്ക് ഷീറ്റ് സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.
7. നിലവിലെ കോഴ്സ് ഫീസിെൻറ വിവരങ്ങൾ.
8. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേരും.
8. ആധാർ കാർഡ്.
9. സ്ഥിരതാമസ സാക്ഷ്യപത്രം.
കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 10:36 PM GMT Updated On
date_range 2017-07-28T04:06:27+05:30പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsNext Story