കേന്ദ്ര ശാസ്ത്ര സാേങ്കതിക വകുപ്പ് കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ്, ബംഗളൂരു ആണ് സ്കോളർഷിപ് നൽകുന്നത്.
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉന്നതപഠനം നടത്തുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത. യോഗ്യത: സ്ട്രീം എസ്.എ: 2017 -18 വർഷത്തിൽ ശാസ്ത്രവിഷയങ്ങളിൽ പ്ലസ് വണിന് ചേരുകയും പത്താം ക്ലാസിൽ മാത്സിലും സയൻസ് വിഷയങ്ങളിലും 75 ശതമാനം മാർക്ക് നേടുകയും ചെയ്ത (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 65 ശതമാനം) വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിന് 60 ശതമാനം മാർക്ക് നേടിയശേഷം (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം) 2019 -20 വർഷത്തിൽ അടിസ്ഥാനശാസ്ത്ര വിഷയത്തിൽ ബി.എസ്സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ് എന്നിവയിലൊന്നിൽ പ്രവശേനം നേടാത്തപക്ഷം സ്കോളഷിപ് ലഭിക്കില്ല. സ്ട്രീം എസ്.എക്സ്: 2017 -18 അക്കാദമിക് വർഷം പ്ലസ് ടുവിന് ചേരുകയും 2018 -19 വർഷം അടിസ്ഥാനശാസ്ത്ര വിഷയങ്ങളിലൊന്നിൽ (ഫിസിക്സ്, െകമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ബി.എസ്സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ് കോഴ്സിൽ പ്രവേശനം നേടാനാഗ്രഹിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഇൗ വിഭാഗത്തിൽ അപേക്ഷിക്കാനാവുന്നത്.
പത്താം ക്ലാസിൽ മാത്സിനും സയൻസ് വിഷയങ്ങളിലും കുറഞ്ഞത് 75 ശതമാനം മാർക്കും (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 65 ശതമാനം) പ്ലസ് ടുവിൽ മാത്സിനും സയൻസ് വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്കും (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം) വേണം. സ്ട്രീം എസ്.ബി: 2017 -18 അക്കാദമിക് വർഷത്തിൽ ) ബി.എസ്സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ് കോഴ്സിൽ ചേരുകയും പ്ലസ് ടുവിന് മാത്സിനും സയൻസ് വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്കും (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം) നേടുകയും ചെയ്തവർക്ക് ഇൗ വിഭാഗത്തിൽ അപേക്ഷിക്കാം. ബി.എസ്സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ് കോഴ്സിൽ ഒന്നാംവർഷ അന്തിമ പരീക്ഷക്ക് കുറഞ്ഞത് 60 ശതമാനം (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം) മാർക്ക് വേണം.
സ്കോളർഷിപ് തുക: ബി.എസ്സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ് കോഴ്സിെൻറ ആദ്യ മൂന്നു വർഷം പ്രതിമാസം 5000 രൂപയും വാർഷിക കണ്ടിൻജൻസി ഗ്രാൻറ് 20,000 രൂപയും നാലും അഞ്ചും വർഷങ്ങളിൽ പ്രതിമാസം 7000 രൂപയും വാർഷിക കണ്ടിൻജൻസി ഗ്രാൻറ് 28,000 രൂപയും ലഭിക്കും. ഒാരോ അക്കാദമിക് വർഷവും പരീക്ഷയിൽ ആദ്യ ശ്രമത്തിൽതന്നെ 60 ശതമാനം മാർക്ക് (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം) നേടുന്നവർക്ക് മാത്രമേ സ്കോളർഷിപ് പുതുക്കിനൽകുകയുള്ളൂ. തെരഞ്ഞെടുപ്പ്: അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 2017 നവംബർ അഞ്ചിന് രാജ്യത്തെങ്ങുമുള്ള കേന്ദ്രങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും അഭിരുചിപരീക്ഷ നടക്കും.
കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, തിരുവനനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ ഹാൾട്ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാകും. അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1000 രൂപയും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് 500 രൂപയുമാണ് ഫീസ്. http://www.kvpy.iisc.ernet.inലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:51 PM GMT Updated On
date_range 2017-07-23T02:21:44+05:30കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനക്ക് അപേക്ഷിക്കാം
text_fieldsNext Story