സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

21:36 PM
09/08/2017
തി​രു​വ​ന​ന്ത​പു​രം: 2017 മാ​ര്‍ച്ചി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി/​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 2017-18 വ​ര്‍ഷ​ത്തെ സെ​ന്‍ട്ര​ല്‍ സെ​ക്ട​ര്‍ സ്‌​കോ​ള​ര്‍ഷി​പ്പി​ന് www.scholarships.gov.in മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​ക്ടോ​ബ​ര്‍ 31ന​കം അ​പേ​ക്ഷി​ക്ക​ണം. 
സ​യ​ന്‍സ്, കോ​മേ​ഴ്‌​സ്, ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്ന മാ​ര്‍ക്ക് നേ​ടി​യ 20 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. മൊ​ത്തം സ്‌​കോ​ള​ര്‍ഷി​പ്പി​​െൻറ 27 ശ​ത​മാ​നം ഒ.​ബി.​സി വി​ഭാ​ഗ​ത്തി​നും 15 ശ​ത​മാ​നം എ​സ്.​സി വി​ഭാ​ഗ​ത്തി​നും 7.5 ശ​ത​മാ​നം എ​സ്.​ടി വി​ഭാ​ഗ​ത്തി​നും നീ​ക്കിെ​വ​ച്ചി​ട്ടു​ണ്ട്. ഓ​രോ​വി​ഭാ​ഗ​ത്തി​ലും മൂ​ന്നു​ശ​ത​മാ​നം സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍  ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്ക് ന​ല്‍കും. അ​ഞ്ച് വ​ര്‍ഷ​മാ​ണ് സ്‌​കോ​ള​ര്‍ഷി​പ് ല​ഭി​ക്കു​ക. ആ​ദ്യ​ത്തെ മൂ​ന്ന് വ​ര്‍ഷ​ങ്ങ​ളി​ല്‍ പ്ര​തി​വ​ര്‍ഷം 10,000 രൂ​പ​യും അ​വ​സാ​ന ര​ണ്ടു​വ​ര്‍ഷം 20,000 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക. പ്രാ​യം 18നും 25  ​നും മ​ധ്യേ​യാ​യി​രി​ക്ക​ണം. ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളു​ടെ വാ​ര്‍ഷി​ക​വ​രു​മാ​നം ആ​റ് ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യ​രു​ത്. 
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.collegiateedu.kerala.gov.in, www.dcescholarship.gov.in എ​ന്നി​വ​യി​ല്‍ ല​ഭി​ക്കും. centralsectorscholarship@gmail.com ഇ-​മെ​യി​ലി​ലും 9446096580, 9446760308, 0471 -2306580 ന​മ്പ​റു​ക​ളി​ലും  ല​ഭി​ക്കും. അ​പേ​ക്ഷ​ക​രു​ടെ ആ​ധാ​ര്‍ കാ​ര്‍ഡ് സ്വ​ന്തം പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. 
അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി/​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​യു​ടെ മാ​ര്‍ക്ക് ലി​സ്​​റ്റി​​െൻറ അ​സ്സ​ല്‍ പ​ക​ര്‍പ്പ്, ജാ​തി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, നേ​റ്റി​വി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഭി​ന്ന​ശേ​ഷി  വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ www.scholarships.gov.in ല്‍ ​അ​പ്‌​ലോ​ഡ് ചെ​യ്ത് പ്രി​ൻ​റൗ​ട്ട് സ്ഥാ​പ​ന​മേ​ധാ​വി​ക്ക് ന​ല്‍ക​ണം.
COMMENTS