Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ.​ഡി.​ബി/​ജ​പ്പാ​ൻ...

എ.​ഡി.​ബി/​ജ​പ്പാ​ൻ സ്​​കോ​ള​ർ​ഷി​പ്​ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
എ.​ഡി.​ബി/​ജ​പ്പാ​ൻ സ്​​കോ​ള​ർ​ഷി​പ്​ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാം
cancel
രാ​ജ്യ​ത്തെ മി​ടു​ക്ക​രാ​യ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ ഏ​ഷ്യ-​പ​സ​ഫി​ക്​ മേ​ഖ​ല​യി​ലെ 10 രാ​ജ്യ​ങ്ങ​ളി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 29 വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ്​ ഏ​ഷ്യ​ൻ ​െഡ​വ​ല​പ്​​മ​െൻറ്​ ബാ​ങ്ക്​/​ജ​പ്പാ​ൻ സ്​​കോ​ള​ർ​ഷി​പ്​ പ്രോ​ഗ്രാം. 

ഇ​ക്ക​ണോ​മി​ക്​​സ്, ബി​സി​ന​സ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്, സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി, ഡ​ൽ​ഹി​യാ​ണ്. എം.​ടെ​ക്​ ഇ​ൻ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ആ​ണ്​ ഇ​വി​ടെ പ​ഠി​ക്കാ​നാ​കു​ക. 

സ്​​േ​കാ​ള​ർ​ഷി​പ്​: പൂ​ർ​ണ​മാ​യ ട്യൂ​ഷ​ൻ ഫീ​സ്, പ്ര​തി​മാ​സ ചെ​ല​വു​ക​ൾ​ക്കാ​യു​ള്ള അ​ല​വ​ൻ​സ്, വീ​ട്ടു​വാ​ട​ക, പു​സ്​​ത​ക​ങ്ങ​ൾ​ക്കും പ​ഠ​നോ​പാ​ധി​ക​ൾ​ക്കു​മു​ള്ള ചെ​ല​വ്, മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ്, യാ​ത്രാ​ബ​ത്ത എ​ന്നി​വ​യാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​​െൻറ പ​രി​ധി​യി​ൽ വ​രു​ക. ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തീ​സി​സ്​ ത​യാ​റാ​ക്കു​ന്ന​തി​ന്​ പ്ര​േ​ത്യ​ക ഗ്രാ​ൻ​റു​ണ്ട്. 
യോ​ഗ്യ​ത: സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ എം.​എ/​പി​എ​ച്ച്.​ഡി കോ​ഴ്​​സി​ന്​ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്ക​ണം. 
ബി​രു​ദം നേ​ടി​യി​രി​ക്ക​ണം. 35 വ​യ​സ്സോ അ​തി​ൽ​താ​ഴെ​യോ ആ​യി​രി​ക്ക​ണം. ന​ല്ല ആ​രോ​ഗ്യ​സ്​​ഥി​തി​യാ​യി​രി​ക്ക​ണം. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ജോ​ലി ചെ​യ്യാ​ൻ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാം. 

അ​പേ​ക്ഷ: പ്ര​വേ​ശ​നം നേ​ടു​ന്ന സ്​​ഥാ​പ​ന​ത്തി​ലാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​തി​നാ​യു​ള്ള അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ച്ചു​ന​ൽ​കാം. എ.​ഡി.​ബി​ക്ക്​ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. 
തെ​ര​ഞ്ഞെ​ടു​പ്പ്​: 150 പേ​ർ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്ന​ത്. സ്​​ഥാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ല​യി​രു​ത്തി യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക എ.​ഡി.​ബി​ക്ക്​ സ​മ​ർ​പ്പി​ക്കും. 
അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 20. സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.adb.orgൽ Careers ​വി​ഭാ​ഗ​ത്തി​ൽ Scholarship Program കാ​ണു​ക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipAPPLY NOWADB japan scholarship programme
News Summary - ADB japan scholarship programme
Next Story