കേന്ദ്ര മാനവവിഭവ വികസനശേഷി മന്ത്രാലയം 2016-17ലെ ചൈനീസ് ഗവണ്‍മെന്‍റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉന്നതപഠനത്തിനും ഗവേഷണത്തിനുമാണ് സ്കോളര്‍ഷിപ്. ഇന്ത്യ-ചൈന കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിലാണ് സ്കോളര്‍ഷിപ് നടപ്പാക്കുന്നത്.
സ്കോളര്‍ഷിപ് ലഭ്യമായ വിഭാഗങ്ങള്‍: ചൈനീസ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, മാനേജ്മെന്‍റ്, ഫൈന്‍ ആര്‍ട്സ് (പെയിന്‍റിങ് ആന്‍ഡ് സ്കള്‍പ്ചര്‍), അഗ്രികള്‍ചര്‍, സെറികള്‍ചര്‍, ബയോളജി, പൊളിറ്റിക്കല്‍ സയന്‍സ്/ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, ഫാര്‍മസി.
യോഗ്യത: ബിരുദപ്രോഗ്രാം: അപേക്ഷകന്‍ ഹൈസ്കൂള്‍ യോഗ്യത നേടിയിരിക്കണം. 25 വയസ്സില്‍ താഴെയായിരിക്കണം.
ബിരുദാനന്തരബിരുദ പ്രോഗ്രാം: ബിരുദം നേടിയിരിക്കണം. 35 വയസ്സില്‍ താഴെയായിരിക്കണം.
ഡോക്ടറല്‍ പ്രോഗ്രാം: ബിരുദാനന്തരബിരുദം നേടിയിരിക്കണം. 40 വയസ്സില്‍ താഴെയായിരിക്കണം.
ജനറല്‍ സ്കോളര്‍ പ്രോഗ്രാം: 45 വയസ്സില്‍ താഴെയായിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയിരിക്കണം.
സീനിയര്‍ സ്കോളര്‍ പ്രോഗ്രാം: ബിരുദാനന്തരബിരുദം നേടിയിരിക്കണം അല്ളെങ്കില്‍ കുറഞ്ഞത് അസോസിയേറ്റ് പ്രഫസര്‍ ആയിരിക്കണം (50 വയസ്സില്‍ താഴെ പ്രായം).
അവശ്യയോഗ്യതയില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പഠനം തുടങ്ങുന്നതിനുമുമ്പ് ഒരു വര്‍ഷത്തെ ചൈനീസ് ലാംഗ്വേജ് പഠനം പൂര്‍ത്തിയാക്കണം. ചൈനീസ് ആയിരിക്കും തെരഞ്ഞെടുത്ത വിഷയം പഠിക്കേണ്ട മാധ്യമം. വിദേശത്തുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15.
http://proposal.sakshat.ac.in/scholarship/ ല്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
വിവരങ്ങള്‍ക്ക് http://www.csc.edu.cn/laihua അല്ളെങ്കില്‍ www.campuschina.org അല്ളെങ്കില്‍ http://mhrd.gov.in/sites/upload_files/mhrd/files/Chinese_201617.pdf
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2016 11:36 PM GMT Updated On
date_range 2016-02-19T05:06:43+05:30ചൈനീസ് ഗവണ്‍മെന്‍റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
text_fieldsNext Story