ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) രണ്ട് സ്കോളര്‍ഷിപ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റപെണ്‍കുട്ടിക്കുള്ള പ്രഗതി സ്കോളര്‍ഷിപ് 4000 പേര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുള്ള സുഖം സ്കീം 1000 പേര്‍ക്കും ലഭിക്കും.
2015-16 വര്‍ഷത്തില്‍ എ.ഐ.സി.ടി.ഇക്ക് കീഴിലുള്ള ടെക്നിക്കല്‍ സ്ഥാപനത്തില്‍ ബിരുദം/ ഡിപ്ളോമ കോഴ്സില്‍ പ്രവേശം നേടിയ, കുടുംബത്തില്‍ ഒറ്റപെണ്‍കുട്ടി മാത്രമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം. 30,000 ട്യൂഷന്‍ ഫീസായും 2,000 രൂപ മാസത്തിലും ലഭിക്കും. പത്തുമാസത്തേക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.
ഭിന്നശേഷിക്കാരായ എ.ഐ.സി.ടി.ഇക്ക് കീഴിലുള്ള ടെക്നിക്കല്‍ സ്ഥാപനത്തില്‍ ബിരുദം/ ഡിപ്ളോമ കോഴ്സില്‍ പ്രവേശം നേടിയവര്‍ക്കാണ് അവസരം. കുടുംബത്തിന്‍െറ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടാന്‍ പാടില്ല. 2,000 രൂപയാണ് സ്കോളര്‍ഷിപ് തുക.
അപേക്ഷിക്കേണ്ട വിധം: www.aicteindia.org ല്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം rifd.aicte.india@gmail.com എന്ന വിലാസത്തില്‍ മെയില്‍ചെയ്യാം. അവസാന തീയതി നവംബര്‍ 23. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2015 11:20 PM GMT Updated On
date_range 2015-10-30T04:50:09+05:30ഭിന്നശേഷിക്കാര്‍ക്കും ഒറ്റപെണ്‍കുട്ടിക്കും എ.ഐ.സി.ടി.ഇ സ്കോളര്‍ഷിപ്
text_fieldsNext Story