സാമൂഹികനീതിയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള നൂറു ഗവേഷകര്‍ക്ക് യു.കെ, യു.എസ് സന്ദര്‍ശന പഠനത്തിന് അവസരം. ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍െറ യു.കെ, യു.എസ് സ്റ്റഡി ടൂറിന് യു.ജി.സി അപേക്ഷ ക്ഷണിച്ചു. 50 പേര്‍ക്ക് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് സന്ദര്‍ശിക്കാനും 50 പേര്‍ക്ക് യു.എസിലെ കൊളംബിയ സര്‍വകലാശാല സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
അംബേദ്കറുടെ ഫിലോസഫിയില്‍ ഗവേഷണം നടത്തുന്നവരോ ഗവേഷണ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചവരോ ആയിരിക്കണം. അല്ളെങ്കില്‍, സാമൂഹികനീതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തുന്നവരായിരിക്കണം. കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. വാര്‍ഷികവരുമാനം 4.5 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.
അപേക്ഷാ ഫോറത്തിനും വിജ്ഞാപനത്തിനും www.ugc.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ 30.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2015 2:50 PM GMT Updated On
date_range 2015-06-14T20:20:13+05:30ഗവേഷകര്‍ക്ക് യു.കെ, യു.എസ് സ്റ്റഡി ടൂര്‍
text_fieldsNext Story