ഗവേഷണ പഠനത്തിന് സാമ്പത്തിക സഹായം
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് വഴി നല്കുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപിന് (എം.എ.എന്‍.എഫ്) മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ഗവേഷണ പഠനത്തിനാണ് ഫെലോഷിപ് അനുവദിക്കുന്നത്. അവസാന തീയതി ജൂണ്‍ 30. യു.ജി.സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ആര്‍ട്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി വിഷയങ്ങളില്‍ ഫുള്‍ടൈം റഗുലര്‍ എം.ഫില്‍, പിഎച്ച്.ഡി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മൗലാന ആസാദ് ഫെലോഷിപ്പിന് അര്‍ഹത നേടുന്നവര്‍ക്ക് മറ്റു ഫെലോഷിപിന് അര്‍ഹതയുണ്ടാവില്ല. ബിരുദാനന്തര തലത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. യു.ജി.സി നെറ്റ് യോഗ്യത നിര്‍ബന്ധമില്ല.
എം.ഫില്ലിന് രണ്ടു വര്‍ഷവും പിഎച്ച്.ഡിക്ക് മൂന്ന് വര്‍ഷവും ഫെലോഷിപ് ലഭിക്കും. എം.ഫില്‍ ചെയ്യുന്നവരെ ജൂനിയര്‍ റിസര്‍ച്ച് ഫെലോ (ജെ.ആര്.എഫ്) ആയും പി.എച്ച്.ഡി ചെയ്യുന്നവരെ സീനയര്‍ റിസര്‍ച്ച് ഫെലോ(എസ്.ആര്.എഫ്) ആയും പരിഗണിക്കും. ആദ്യ രണ്ടു വര്‍ഷം പ്രതിമാസം 25,000 രൂപയും പിന്നീടുള്ളള മൂന്ന് വര്‍ഷം 28,000 രൂപയുമാണ് ഫെലോഷിപ്. പുറമെ മറ്റ് ചെലവുകള്‍ക്ക് വാര്‍ഷിക ഫണ്ടും ലഭിക്കും.
എസ്.സി വിദ്യാര്‍ഥികള്‍ക്ക് രാജിവ് ഗാന്ധി നാഷനല്‍ ഫെലോഷിപ്
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയവും ഗോത്രവര്‍ഗ മന്ത്രലയവും എര്‍പ്പെടുത്തിയ ഫെലോഷിപിന് എസ്.സി വിഭാഗത്തില്‍ പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യു.ജി.സി വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30.
ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ ഫെലോഷിപ്
മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പഠനത്തിന് യു.ജി.സി നല്കുന്ന നാഷനല്‍ ഫെലോഷിപ്പിനും അപേക്ഷ ക്ഷണിച്ചു.എം.ഫില്‍, പിഎച്ച്.ഡി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി വെബ്സൈറ്റിലൂടെ ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2015 9:35 AM GMT Updated On
date_range 2015-06-06T15:05:26+05:30ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ് ഫെലോഷിപ്
text_fieldsNext Story