എന്‍.ടി.പി.സി സ്കോളര്‍ഷിപ് അപേക്ഷ ക്ഷണിച്ചു
text_fieldsഎം.ബി.എ/പി.ജി.ഡി.ബി.എം, എം.ബി.ബി.എസ്, ബി.ടെക്/ബി.ഇ വിദ്യാര്‍ഥികളില്‍നിന്ന് എന്‍.ടി.പി.സി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.
ഐ.ഐ.ടി/എന്‍.ഐ.ടി/ ബി.ഐ.ടികളില്‍ പഠിക്കുന്ന ബി.ടെക്, ബി.ഇ വിദ്യാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 2014-15 വര്‍ഷത്തില്‍ ആദ്യവര്‍ഷ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും. ബി.ടെക്/ ബി.ഇ വിദ്യാര്‍ഥികള്‍ക്ക് 4000 രൂപവീതം 48 മാസം സ്കോളര്‍ഷിപ് ലഭിക്കും. 100 പേര്‍ക്കാണ് ബി.ടെക്/ ബി.ഇ സ്കോളര്‍ഷിപ് ലഭിക്കുക.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍നിന്ന് ഒന്നാംവര്‍ഷം 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് എം.ബി.ബി.എസില്‍ സ്കോളര്‍ഷിപ് ലഭിക്കുക. പരിശീലന കാലഘട്ടത്തിലടക്കം കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ സ്കോളര്‍ഷിപ് ലഭിക്കും. 30 പേരെ തെരഞ്ഞെടുക്കും. ഐ.ഐ.എം/എക്സ്.എല്‍.ആര്‍.ഐ/ എഫ്.എം.എസ് എം.ബി.എ/ പി.ജി.ഡി.ബി.എം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒന്നാംവര്‍ഷം 60 മാര്‍ക്ക് നേടണം. 30 പേര്‍ക്ക് 24 മാസം സ്കോളര്‍ഷിപ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ഫോറം ലഭിക്കും. www.ntpc.co.in./notices വെബ്സൈറ്റിലും ലഭിക്കും. ജാതി/ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷ ഫോറം, ഒന്നാംവര്‍ഷ പരീക്ഷ (ഒന്ന്, രണ്ട് സെമസ്റ്റര്‍) മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ വിദ്യാഭ്യാസസ്ഥാപനത്തിന്‍െറ ഹെഡ് ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. അഞ്ചുപേരെ തെരഞ്ഞെടുത്തശേഷം എന്‍.ടി.പി.സിക്ക് അപേക്ഷ അയക്കുന്നതാണ്. അവസാന തിയതി 31.07.2015.
വിലാസം: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍-ഡബ്ള്യൂ), എന്‍.ടി.പി.സി ലിമിറ്റഡ്, എന്‍.ടി.പി.സി ഭവന്‍, കോര്‍ നമ്പര്‍. 7, സ്കോപ് കോംപ്ളക്സ്, ലോധി റോഡ്-ന്യൂഡല്‍ഹി. വിവരങ്ങള്‍ക്ക് www.ntpc.co.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.