യു.എസില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് രാമന്‍ ഫെലോഷിപ്
text_fieldsസര്‍വകലാശാല/കോളജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ ഗവേഷകര്‍ക്ക് അമേരിക്കയില്‍ പോസ്റ്റ് ഡോക്ടര്‍ ഗവേഷണ പഠനത്തിന് യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന്‍ (യു.ജി.സി) നല്‍കുന്ന ഫെലോഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിലെ യുവ ഗവേഷകര്‍ക്ക് അന്താരാഷ്ട്ര ഗവേഷണരംഗത്ത് സഹകരണവും നൂതന സാങ്കേതിക മേഖലകളിലെ പരിശീലനവും ലഭ്യമാക്കുന്നതിന് യു.ജി.സി ഏര്‍പ്പെടുത്തിയതാണ് രാമന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്. 300 ഫെലോഷിപ്പുകളാണ് നല്‍കുന്നത്. കുറഞ്ഞത് ആറുമാസത്തേക്കും പരമാവധി ഒരുവര്‍ഷത്തേക്കും ഫെലോഷിപ് ലഭിക്കും.
അംഗീകൃത സര്‍വകലാശാലകളിലെയും കോളജുകളിലെയും സ്ഥിര അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര തലത്തില്‍ 60 ശതമാനം മാര്‍ക്ക് വേണം. ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അഗ്രികള്‍ചര്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ പിഎച്ച്.ഡി. മെഡിക്കല്‍ സയന്‍സില്‍ എം.ഡി/എം.എസ്/ പിഎച്ച്.ഡി ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 40, സ്ത്രീകള്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും അഞ്ച് വര്‍ഷം ഇളവ്. www.ugc.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം അവസാനതീയതി ജൂലൈ 31. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ആഗസ്റ്റ് ഏഴിനകം ലഭിക്കത്തക്കവിധത്തില്‍ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
