Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു.

text_fields
bookmark_border
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു.
cancel

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു. താൻ ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സർവകലാശാലയിൽ എത്രയും വേഗം സ്ഥിരം വി.സിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.ടി.യു വിസിയായി ചുമതലയേറ്റത് ഗവർണറുടെ നിർദേശപ്രകാരമാണ്. ഗവർണർ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. മറുപടി ഗവർണർക്ക്‌ തൃപ്തികരമെന്നാണ് കരുതുന്നത്. കെ.ടി.യു വി.സിയായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും എന്ന് കരുതുന്നു.

കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതിൽ വലിയ പങ്ക് കെ.ടി.യുവിന് നിർവഹിക്കാനുണ്ട്. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saji Gopinath took charge as the Vice Chancellor of the Technical University.
Next Story