REVA സർവകലാശാലയുടെ വിജയഗാഥ
text_fieldsവിദ്യാലയങ്ങൾ വെറും നാല് ചുവരുകൾക്കുള്ളിലെ ക്ലാസ് മുറികൾക്കപ്പുറം, ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഒരു ഇടമായി മാറിയാൽ എങ്ങനെയിരിക്കും? ആ ചിന്തയുടെ ജീവസ്സുറ്റ രൂപമാണ് REVA സർവകലാശാല. ഇവിടെ അറിവ് നേടുക മാത്രമല്ല, സ്വന്തം കൈകളാൽ ഭാവിയെ നിർമിക്കുകയാണ് ഓരോ വിദ്യാർഥിയും ചെയ്യുന്നത്. എഞ്ചിനീയറിങ് ലാബുകൾ മുതൽ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ വരെയും, പെർഫോമിങ് ആർട്സ് സ്റ്റുഡിയോകൾ മുതൽ ബിസിനസ്സ് നേതൃത്വ പരിപാടികൾ വരെയും നീളുന്ന ഒരു ബഹുമുഖ ആവാസവ്യവസ്ഥയായി REVA ഇന്ന് മാറിയിരിക്കുന്നു.
ഓരോ വിഷയങ്ങളും വെറുതെ പഠിപ്പിക്കുന്നതിലുപരി, ആശയങ്ങളെ പുതിയ പരീക്ഷണങ്ങളിലൂടെ ലോകത്തെ മാറ്റാൻ പോന്ന അത്ഭുതങ്ങളായി രൂപാന്തരപ്പെടുത്താനാണ് REVA ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2004ൽ REVA ഗ്രൂപ്പ് ഓഫ് എജൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസായി തുടക്കം കുറിക്കുകയും 2012ൽ സർവകലാശാലയായി അംഗീകരിക്കപ്പെടുകയും ചെയ്ത ഈ സ്ഥാപനം, ഇന്ന് പതിനാറായിരത്തിലധികം വിദ്യാർഥികൾക്കും ആയിരത്തിലധികം മികച്ച ഫാക്കൽറ്റി അംഗങ്ങൾക്കും ആഗോള പൂർവ്വ വിദ്യാർത്ഥി ശൃംഖലയുടെയും കേന്ദ്രമാണ്. NAACന്റെ A പ്ലസ് ഗ്രേഡ് തിളക്കത്തോടെ മികവിന്റെ നെറുകയിൽ നിൽക്കുന്ന REVA-യെ വേറിട്ടു നിർത്തുന്നത് ‘Educate to Enterprise സംരംഭകത്വത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസം’ എന്ന തത്വശാസ്ത്രമാണ്.
എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഡിസൈൻ, കൊമേഴ്‌സ്, മാനേജ്‌മെന്റ്, അപ്ലൈഡ് സയൻസസ്, അലൈഡ് ഹെൽത്ത് സയൻസസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ലീഗൽ സ്റ്റഡീസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിങ്, കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ, സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്, ജിയോപൊളിറ്റിക്‌സ് ആൻഡ് പബ്ലിക് പോളിസി, ലാംഗ്വേജ്‌സ്, പെർഫോമിങ് ആർട്‌സ് ആൻഡ് ഇൻഡിക് സ്റ്റഡീസ് എന്നിങ്ങനെ വൈവിധ്യമാർന്ന കോഴ്സുകളിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ സ്ഥാപനം.
ദിവ്യശ്രീയുമായി സഹകരിച്ച് വികസിപ്പിച്ച മികവിന്റെ കേന്ദ്രങ്ങൾ വഴി സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ, 3D പ്രിന്റിങ് തുടങ്ങിയ ഇന്റർ ഡിസിപ്ലിനറി പ്രോജക്ടുകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പങ്കാളികളാകാം. കൂടാതെ, ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന AACSB (അസോസിയേഷൻ ടു അഡ്വാൻസ് കൊളീജിയറ്റ് സ്കൂൾസ് ഓഫ് ബിസിനസ്)-യുടെ ഔദ്യോഗിക അംഗമെന്ന നിലയിൽ REVA ബിസിനസ് സ്കൂൾ അന്താരാഷ്ട്ര തലത്തിലുള്ള അനുഭവസമ്പത്തും വമ്പൻ കരിയർ അവസരങ്ങളുമാണ് ഉറപ്പുനൽകുന്നത്.
അക്കാദമിക് പഠനത്തിനൊപ്പം REVA NEST വഴി ഭാവി സംരംഭകരെയും, REVA RACE വഴി കോർപ്പറേറ്റ് നേതൃത്വ പാടവമുള്ള പ്രൊഫഷണലുകളെയും ഇവിടെ വാർത്തെടുക്കുന്നു. പച്ചപ്പും ഹരിതാഭയും നിറഞ്ഞ ലോകോത്തര കാമ്പസ് ജീവിതവും മികച്ച പ്ലേസ്‌മെന്റുകളും വാഗ്ദാനം ചെയ്യുന്ന REVA-യിൽ പുതിയ അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സർവകലാശാലയുടെ പ്രവേശന പോർട്ടൽ വഴിയോ അല്ലെങ്കിൽ അഡ്മിഷൻ ഹോട്ട്‌ലൈൻ നമ്പറായ +91-9880797696 വഴിയോ ഇപ്പോൾ തന്നെ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ www.reva.edu.in ലൂടെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

