ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്‍ററില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം
text_fieldsതിരുവനന്തപുരം: പൊലീസിന്‍റെ നേതൃത്വത്തില്‍ കൊല്ലം സിറ്റി, തൃശൂര്‍ സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്‍ററുകളില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. സാമൂഹ്യക്ഷേമപദ്ധതികളില്‍ ഒരു വര്‍ഷത്തെ പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടാകണം. പ്രതിമാസ ശമ്പളം 20,000 രൂപ. പ്രായപരിധി 36 വയസ്സ്. നവംബര്‍ 24 നു വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി അപേക്ഷ ലഭിക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും keralapolice.gov.in/page/notification എന്ന സൈറ്റില്‍ ലഭിക്കുമെന്ന് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

