സിവിൽ സർവീസ്-2019 വ്യക്തിത്വ പരീക്ഷ തീയതി പ്രഖ്യാപിച്ചു

19:45 PM
15/04/2020
civil-service

ന്യൂഡൽഹി: കോവിഡിന്‍റെയും ലോക് ഡൗണിന്‍റെയും സാഹചര്യത്തിൽ സിവിൽ സർവീസ് -2019 വ്യക്തിത്വ പരീക്ഷയുടെ (പെഴ്സനാലിറ്റി ടെസ്റ്റ്) പുതിയ തീയതി യു.പി.എസ്.സി പ്രഖ്യാപിച്ചു. മെയ് മൂന്നിന് ശേഷം വ്യക്തിത്വ പരീക്ഷ നടത്തുമെന്ന് പ്രത്യേക യോഗത്തിന് ശേഷം യു.പി.എസ്.സി അറിയിച്ചു. 

സിവിൽ സർവീസ് 2020 (പ്രിലിമിനറി), എൻജിനീയറിങ് സർവീസ് (മെയ്ൻ), ജിയോളജിസ്റ്റ് സർവീസ് (മെയ്ൻ) പരീക്ഷകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീയതികൾ മാറ്റുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും. മാറ്റേണ്ടി വന്നാൽ പുതുക്കിയ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കംബൈൻഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റികൽ സർവീസ് പരീക്ഷ 2020, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്) പരീക്ഷ 2020 എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്നും യു.പി.എസ്.സി അറിയിച്ചു.

 

Loading...
COMMENTS