Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിവിൽ സർവിസസ്​​ പരീക്ഷ ഫലം പ്രഖ്യാപിച്ചു; പ്രദീപ്​ സിങ്ങിന്​ ഒന്നാം റാങ്ക്​

text_fields
bookmark_border
ആർ. ശരണ്യക്ക്​ 36ാം റാങ്കും സഫ്​ന നസ്​റുദ്ദീന്​ 45ാം റാങ്കും ലഭിച്ചു
സിവിൽ സർവിസസ്​​ പരീക്ഷ ഫലം പ്രഖ്യാപിച്ചു; പ്രദീപ്​ സിങ്ങിന്​ ഒന്നാം റാങ്ക്​
cancel

ന്യൂഡൽഹി: യു.പി.എസ്​.സി സിവിൽ സർവിസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു. പ്രദീപ്​ സിങ്ങിനാണ്​ ഒന്നാം റാങ്ക്​. രണ്ടാം റാങ്ക്​ ജതിൻ കിഷോറിനും മൂന്നാം റാങ്ക്​ പ്രതിഭ വർമക്കും ലഭിച്ചു. പരീക്ഷ ഫലം upsc.gov.in ൽ ലഭ്യമാകും. 829 പേരാണ്​ യോഗ്യത നേടിയത്​.

അശ്വതി ശ്രീനിവാസ് 40ാം റാങ്കും സഫ്​ന നസ്​റുദ്ദീൻ 45ാം റാങ്കും കരസ്ഥമാക്കി. അരുൺ എസ്​. നായർ 55ാം റാങ്ക്​,നിഥിൻ കെ. ബിജു 89ാം റാങ്ക്​, എ.വി. ദേവനന്ദന 92ാം റാങ്ക്​, പി.പി. അർച്ചന 99ാം റാങ്ക്​ എന്നിവയും സ്വന്തമാക്കി.

ജനറൽ വിഭാഗത്തിൽനിന്ന്​ 304 പേരും ഇ.ഡബ്ല്യൂ.എസ്​ വിഭാഗത്തിൽ 78 പേരും ഒ.ബി.സി വിഭാഗത്തിൽ 251 പേരും എസ്​.സി വിഭാഗത്തിൽ 129 പേരും എസ്​.ടി വിഭാഗത്തിൽ 67പേരും പട്ടികയിൽ ഉൾപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story