ബിരുദ യോഗ്യതയുള്ള പി.എസ്.സി പരീക്ഷകളും മലയാളത്തിലേക്ക് 

06:27 AM
13/05/2020
psc1.jpg

തി​രു​വ​ന​ന്ത​പു​രം: ബി​രു​ദ യോ​ഗ്യ​ത​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്കും മ​ല​യാ​ള​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ന​ൽ​കാ​ൻ പി.​എ​സ്.​സി ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന ക​മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ യോ​ഗ്യ​ത​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്കാ​ണ് മ​ല​യാ​ള​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 

ഇ​തി​നു​പു​റ​മെ ഒ​രേ യോ​ഗ്യ​ത​യു​ള്ള ത​സ്തി​ക​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​രു​മി​ച്ച് ന​ട​ത്താ​നും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ത​സ്തി​ക​ക്ക് അ​നു​സൃ​ത​മാ​യി പ​രീ​ക്ഷ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഇ​തു​വ​ഴി പ​രീ​ക്ഷ​ക​ളു​ടെ ചെ​ല​വ് കു​റ​ക്കാ​മെ​ന്നും ഓ​രോ ത​സ്തി​ക​ക്കും അ​നു​യോ​ജ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പി.​എ​സ്.​സി വി​ല​യി​രു​ത്തി.

Loading...
COMMENTS