Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഎൽ.ഡി. ക്ലർക്ക്:...

എൽ.ഡി. ക്ലർക്ക്: പരമാവധി നിയമനം നടത്തണമെന്ന് സർക്കാർ നിർദേശം

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: മാർച്ച് 31ന് റദ്ദാവുന്ന പി.എസ്.സി എൽ.ഡി. ക്ലർക്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശം. എല്ലാ ജില്ലകളിലും പരമാവധി നിയമനം നടത്താനാണ് നിർദേശം. ഈ മാസം 27ന് മുമ്പ് എൽ.ഡി. ക്ലർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിട്ടു. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ  അറിയിച്ചിരുന്നു. 

2015 ഏ​പ്രി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പി.​എ​സ്.​സി എ​ൽ.​ഡി ക്ല​ർ​ക്ക്​ റാ​ങ്ക്​ ലി​സ്റ്റ് കാ​ലാ​വ​ധി മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന​തോടെ നിരവധി ഉദ്യോഗസ്ഥരു​ടെ പ്ര​തീ​ക്ഷയാണ് പൊ​ലി​യു​ന്നത്. 23,792 പേ​രെ മു​ഖ്യ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്​ പ​ട്ടി​ക​യി​ൽ നി​ന്ന്​ ​ഏ​ഴാ​യി​ര​ത്തി​ൽ​പ​രം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​യ​മ​ന​ ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ സൂ​പ്പ​ർ ന്യൂ​മ​റി തസ്തിക​യാ​യി കണക്കാക്കി നിലവിലെ ലിസ്റ്റിൽ നിന്ന് നിയമിക്കുന്നതിന് പി.എസ്.സിയോട് ശിപാർശ ചെയ്ത് സർക്കാറിന് പ്രതിസന്ധി പരിഹരിക്കാവുന്നതാണ്. 

ലി​സ്റ്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​രി​ഭാ​ഗ​വും പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ്​ ഇ​നി അ​വ​സ​ര​മി​ല്ലാ​ത്ത​വ​രാ​ണ്. നി​ല​വി​ലെ എ​ൽ.​ഡി ക്ല​ർ​ക്ക്​ റാ​ങ്ക്​ ലിസ്റ്റിൽ കി​േ​ട്ട​ണ്ട 1500 ഒ​ഴി​വു​ക​ൾ സൂ​പ്പ​ർ ന്യൂ​മ​റി​യാ​യി തൊ​ട്ടു​മു​മ്പു​ള്ള ലി​സ്റ്റി​ന്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​ന്‍റെ കാ​ല​ത്ത്​ ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ നി​ല​വി​ലെ ലി​സ്​​റ്റ്​ ​2015 ഏ​പ്രി​ലി​ൽ വ​ന്നെ​ങ്കി​ലും ആ​റു മാ​സം ക​ഴി​ഞ്ഞാ​ണ്​ നി​യ​മ​ന​മാ​​രം​ഭി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscld clerkrank listmalayalam newsCareer and Education News
News Summary - PSC LD Clerk Rank List -Career and Education News
Next Story