പി.എസ്​.സി നിയമനം അട്ടിമറിച്ച്​  11 അപെക്​സ്​ സ്ഥാപനങ്ങൾ

Kerala PSC

തൃ​ശൂ​ർ: നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട്ട ഉ​ത്ത​ര​വ്​ സം​സ്ഥാ​ന​ത്തെ 11 അ​പെ​ക്​​സ്​ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചു. 23 വ​ർ​ഷം മു​മ്പ്​ പി.​എ​സ്.​സി​ക്ക്​ വി​ട്ട നി​യ​മ​ന ന​ട​പ​ടി​ക​ൾ​ക്ക​നു​സ​രി​ച്ച്​ സ്​​പെ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കാ​തെ​യാ​ണ്​ അ​ട്ടി​മ​റി. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യാ​സ​മി​ല്ല. ഇ​ട​ക്കി​െ​ട​ എം​പ്ലോ​യ്​​മ​​െൻറ്​ എ​ക്​​സ്​​ചേ​ഞ്ചി​നെ​പ്പോ​ലും അ​റി​യി​ക്കാ​തെ ഇ​ഷ്​​ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ക​യാ​ണ്​​.

കെ. ​ക​രു​ണാ​ക​ര​​​െൻറ രാ​ജി​യെ​ത്തു​ട​ർ​ന്ന്​ 1995ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യ എ.​കെ. ആ​ൻ​റ​ണി സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്താ​ണ്​ സ​ഹ​ക​ര​ണ അ​പെ​ക്​​സ്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട്ട​ത്. ഇ​ത​നു​സ​രി​ച്ച്​ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും സ്​​പെ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ, ഏ​ഴ്​ സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ ഒ​ന്നും സ്​​െ​പ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കി​യി​ല്ല.

11 സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​തെ​ങ്കി​ൽ ​ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​​െൻറ ന്യാ​യം സ്ഥാ​പ​ന​ങ്ങ​ൾ ന​ഷ്​​ട​ത്തി​ലാ​ണ്​ എ​ന്ന​താ​ണ്. എ​ന്നാ​ൽ, സ്​​െ​പ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ഇ​തൊ​രു കാ​ര​ണ​​മ​ല്ലെ​ന്ന്​ സ​ഹ​ക​ര​ണ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ്​ തൊ​ഴി​ലി​ന്​ കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ നി​യ​മ​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്, അ​ത​ത്​ ബോ​ർ​ഡു​ക​ളി​ൽ ഉ​ള്ള​വ​രു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ്​ ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്.

മി​ൽ​മ, ഹാ​ൻ​റ​ക്​​സ്, ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, ഹൗ​സ്​ ഫെ​ഡ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക്, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, മ​ത്സ്യ ഫെ​ഡ്​ എ​ന്നി​വ​യാ​ണ്​ സ്​​െ​പ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കി​യ പി.​എ​സ്.​സി വ​ഴി നി​യ​മ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ. ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ സം​സ്ഥാ​ന കാ​ർ​ഷി​ക-​ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്​ നി​യ​മ​നം പി.​എ​സ്.​സി​ക്കു വി​ട്ടു. എ​ന്നാ​ൽ, നാ​ളി​തു​വ​രെ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം ഇ​റ​ക്കി​യി​ട്ടി​ല്ല.

മാ​ർ​ക്ക​റ്റ്​ ഫെ​ഡ്, ​േക​ര ഫെ​ഡ്, കാ​പ​ക്​​സ്, സു​ര​ഭി, ടെ​ക്​​സ്​​റ്റ്​ ഫെ​ഡ്, ക​യ​ർ ഫെ​ഡ്, റൂ​ട്രോ​ണി​ക്​​സ്, ടൂ​ർ ഫെ​ഡ്, വ​നി​ത ഫെ​ഡ്, ഹോ​സ്​​പി​റ്റ​ൽ ഫെ​ഡ്, ലേ​ബ​ർ ഫെ​ഡ്​ എ​ന്നി​വ​യാ​ണ്​ ​സ്​​െ​പ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കാ​തെ ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ എ​ക്​​സി​ക്യു​ട്ടീ​വ്​ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യാ​ണെ​ങ്കി​ലും ഇൗ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

Loading...
COMMENTS