Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഉറപ്പുനൽകുന്നവർക്ക്​...

ഉറപ്പുനൽകുന്നവർക്ക്​ മാത്രം ഇനി പി.എസ്​.സി പരീക്ഷ 

text_fields
bookmark_border
kerala-psc.jpg
cancel

തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​രി​ൽ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കു​ന്ന​വ​ർ​ക്ക്​ മാ​ത്രം (ക​ൺ​​ഫ​ർ​മേ​ഷ​ൻ) പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചാ​ൽ മ​​തി​യെ​ന്ന്​ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത​വ​ർ​ക്ക്​ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കി​ല്ല. ആ​ഗ​സ്​​റ്റ്​​ 15 മു​ത​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ​വ​രു​ം. അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം ഒ​രു​ക്കി​യി​രു​ന്ന പി.​എ​സ്.​സി പി​ന്നീ​ട്​ ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി. 

ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന​വ​രി​ൽ ത​െ​ന്ന 40 ശ​ത​മാ​​ന​ത്തോ​ളം പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​ത്താ​ത്ത​ത്​ മൂ​ലം പ​രീ​ക്ഷാ​കേ​ന്ദ്രം ഒ​രു​ക്ക​ൽ, അ​ധ്യാ​പ​ക​രെ സ​ജ്ജ​മാ​ക്ക​ൽ, ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി എ​ന്നി​വ​ക്കെ​ല്ലാ​മാ​യി വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്നു. എ​ഴു​താ​ത്ത​വ​ർ​ക്ക്​ പി​ഴ ഇ​ടാ​ൻ ആ​ലോ​ചി​െ​ച്ച​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​മ​തി​കി​ട്ടി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ൺ​ഫ​ർ​മേ​ഷ​ൻ വാ​ങ്ങു​ന്ന​ത്.

പ​രീ​ക്ഷാ​തീ​യ​തി​ക്ക് 70 ദി​വ​സം മു​മ്പ്​ ആ ​തീ​യ​തി ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രീ​ക്ഷാ ക​ല​ണ്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു.  ഇൗ ​ക​ല​ണ്ട​റി​ൽ ഓ​രോ പ​രീ​ക്ഷ​യു​ടേ​യും തീ​യ​തി​ക്കൊ​പ്പം ത​ന്നെ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കു​ന്ന​തി​നും (അ​താ​യ​ത് പ​രീ​ക്ഷാ തീ​യ​തി​ക്ക് മു​മ്പു​ള്ള 60 മു​ത​ൽ 40 ദി​വ​സ​ങ്ങ​ൾ വ​രെ), ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് (പ​രീ​ക്ഷാ​തീ​യ​തി​ക്ക് മു​മ്പ്​ 15 ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി പ​രീ​ക്ഷാ​തീ​യ​തി വ​രെ​യും) ഉ​ള്ള തീ​യ​തി​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ​രീ​ക്ഷാ ക​ല​ണ്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ൽ അ​തി​ൽ ഉ​ൾ​പ്പെ​ട്ട ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും അ​പേ​ക്ഷ​ക​രാ​യ ഉ​ദ്യേ​ഗാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​ഫ​ർ​മേ​ഷ​ൻ, ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​യ​തി​ക​ളെ​പ്പ​റ്റി െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും അ​റി​യി​പ്പ് ന​ൽ​കും. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ല​ഭി​ച്ച െപ്രാ​ഫൈ​ൽ മെ​സേ​ജ് ഉ​ദ്യോ​ഗാ​ർ​ഥി ക​ണ്ടു​വെ​ന്ന​ത് മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം (തീ​യ​തി, സ​മ​യം ഉ​ൾ​പ്പെ​ടെ) ഏ​ർ​പ്പെ​ടു​ത്തും. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ത​നി​ക്ക് ക​ൺ​ഫ​ർ​മേ​ഷ​ൻ ല​ഭി​െ​ച്ച​ന്ന അ​റി​യി​പ്പ് െപ്രാ​ഫൈ​ലി​ലും എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും ന​ൽ​കും. ക​ൺ​ഫ​ർ​മേ​ഷ​ൻ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ആ​യ അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്രം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച് ന​ൽ​കു​ന്ന​തു​മാ​ണ് പു​തി​യ സം​വി​ധാ​നം. 

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അ​നാ​ട്ട​മി സീ​നി​യ​ർ ​െല​ക്ച​റ​ർ (എ​ൻ.​സി.​എ ധീ​വ​ര) (കാ​റ്റ​ഗ​റി ന​മ്പ​ർ 367/2018), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഇ.​എ​ൻ.​ടി അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 368/2018), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫ്താ​ൽ​മോ​ള​ജി സീ​നി​യ​ർ ​െല​ക്ച​റ​ർ എ​ൻ.​സി.​എ മു​സ്​​ലിം (കാ​റ്റ​ഗ​റി ന​മ്പ​ർ 370/2018) എ​ന്നി​വ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള മു​നി​സി​പ്പ​ൽ കോ​മ​ൺ സ​ർ​വി​സി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ (കാ​റ്റ​ഗ​റി ന​മ്പ​ർ 557/2017) സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ​യ​ൻ​റി​ഫി​ക് അ​സി​സ്​​റ്റ​ൻ​റ് (ഇ​ല​ക്േ​ട്രാ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്) കാ​റ്റ​ഗ​റി ന​മ്പ​ർ 369/2018 റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജി​യോ​ഗ്ര​ഫി) ജൂ​നി​യ​ർ ത​സ്​​തി​ക​യു​ടെ ഒ.​എ​ക്സ്​ വി​ഭാ​ഗ​ത്തി​നാ​യി മാ​റ്റി​െ​വ​ച്ച ഒ​രു​ഒ​ഴി​വി​ലേ​ക്ക് ര​ണ്ട് ത​വ​ണ എ​ൻ.​സി.​എ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടും യോ​ഗ്യ​രാ​യ​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മാ​തൃ റാ​ങ്ക് പ​ട്ടി​ക​യി​ലെ മ​റ്റ് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വ് നി​ക​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsPSC Exzm
News Summary - PSC Exam - Career News
Next Story