Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightപി.എസ്​.സി വകുപ്പുതല...

പി.എസ്​.സി വകുപ്പുതല പരീക്ഷ ഫീസ്​ വർധന ​പ്രാബല്യത്തിൽ

text_fields
bookmark_border
പി.എസ്​.സി വകുപ്പുതല പരീക്ഷ ഫീസ്​ വർധന ​പ്രാബല്യത്തിൽ
cancel
തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി ന​ട​ത്തു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ ഫീ​സ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ. വി​വി​ധ ഫീ​സ്​ നി​ര​ക്ക്​ നൂ​റു​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന പി.​എ​സ്.​സി സെ​ക്ര​​ട്ട​റി​യു​ടെ ശി​പാ​ർ​ശ​യി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. പ​രീ​ക്ഷ ഫീ​സ്, ഒ.​എം.​ആ​ര്‍ ഷീ​റ്റി​​െൻറ കോ​പ്പി​യു​ടെ ഫീ​സ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഫീ​സ് എ​ന്നി​വ​യ​ട​ക്ക​മാ​ണ് ഇ​ര​ട്ടി​യാ​ക്കി​യ​ത്.

വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക്കു​ള്ള അ​പേ​ക്ഷ ഫീ​സ് ഓ​രോ പേ​പ്പ​റി​നും 75 എ​ന്ന​ത്  150 രൂ​പ​യാ​ണ്​. പ​രീ​ക്ഷ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 100 രൂ​പ എ​ന്ന​ത് 200 ആ​യി ഉ​യ​ര്‍ത്തി. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 500നു ​പ​ക​രം ഇ​നി 1000 രൂ​പ ന​ൽ​ക​ണം. ഒ.​എം.​ആ​ര്‍. ഉ​ത്ത​ര പേ​പ്പ​ര്‍ പ​ക​ര്‍പ്പ് ല​ഭി​ക്കു​ന്ന​തി​ന് 300 എ​ന്ന​ത് 600 രൂ​പ​യാ​യും ഒ.​എം.​ആ​ര്‍. ഉ​ത്ത​ര പേ​പ്പ​ര്‍ പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ 75 എ​ന്ന​ത് 150 രൂ​പ​യാ​യും ഉ​യ​ര്‍ത്തി. സ​ര്‍ട്ടി​ഫി​ക്ക​റ്റ് സെ​ര്‍ച്ച് ഫീ​സ് ഓ​രോ​വ​ര്‍ഷ​വും 150 എ​ന്ന​ത് 300 രൂ​പ​യാ​ക്കി. അ​ഫി​ഡ​വി​റ്റ് ഫീ​സ്​ 150ല്‍നി​ന്ന് 300 രൂ​പ​യാ​ക്കി​യും വ​ർ​ധി​പ്പി​ച്ചു. ഇൗ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ വ​കു​പ്പു​ത​ല പ​രീ​ക്ഷ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം ശി​പാ​ർ​ശ ചെ​യ്​​ത​ത്. അ​പേ​ക്ഷ​ക​ർ 1500നു ​താ​ഴെ​യാ​ണെ​ങ്കി​ൽ ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്താ​നും ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പി.​എ​സ്.​സി സെ​ക്ര​ട്ട​റി ഏ​പ്രി​ൽ 26ന്​ ​അ​യ​ച്ച ക​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
Show Full Article
TAGS:psc department test fees hike 
News Summary - PSC department test fees hike
Next Story