Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപുതിയ കണ്ടക്​ടർമാരുടെ...

പുതിയ കണ്ടക്​ടർമാരുടെ സ്​ഥിര നിയമനം​ അവരുടെ പ്രകടനം അനുസരിച്ച്​ -തച്ചങ്കരി

text_fields
bookmark_border
Tomin-j-Thachankari
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ പുതുതായി നിയമിച്ച കണ്ടക്​ടർമാർക്ക്​ സ്​ഥിര നിയമനം ഉടൻ നൽകില്ലെന്ന്​ എം.ഡി ടോമിൻ ജെ. തച്ചങ്കരി. പി.എസ്​.സി പറയുന്ന ശമ്പളം നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്​ടർമാരുടെ സ്വ ഭാവം, പെരുമാറ്റം, ജോലിയിലുള്ള ആത്മാർഥത എന്നിവയെല്ലാം കണക്കിലെടുത്താവും ഇവരെ സ്​ഥിരപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്​ച കൊണ്ട്​ പൂർത്തിയാക്കും. എം. പാനൽ കണ്ടക്​ടർമാരെ പിരിച്ചു വിട്ടതിനെ തുടർന്ന്​ സർവീസുകൾ മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവ്​ വന്നിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.

കെ.എസ്​.ആർ.ടിസിയിൽ ഇന്നു വരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ്​. വളരെയധികം ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. എം പാനൽ കണ്ടക്​ടർമാർക്ക്​ നൽകിയ ശമ്പളമാണ്​ പുതിയ കണ്ടക്​ടർമാർക്ക്​ നൽകുക. ജോലിയിലുള്ള അവരുടെ പ്രകടനം നല്ലതാണെങ്കിൽ അവരെ സ്​ഥിരപ്പെടുത്തുമെന്നും പ്രകടനം മോശമാണെങ്കിൽ പിരിച്ചു വിടുമെന്നും തച്ചങ്കരി വ്യക്തമാക്കി.

വരുന്നവർ​െക്കല്ലാം കെ.എസ്​.ആർ.ടി.സിയിൽ ജോലി ലഭിക്കുമെന്ന്​ യാതൊരു ഉറപ്പും നൽകാൻ കഴിയില്ല. ഇവിടെ രാത്രിയിലും പകലും ജോലി ചെയ്യുന്നവരേയും യാത്രക്കാരോട്​ സൗമ്യമായി പെരുമാറാൻ തയാറുള്ളവരേയും മ​ാത്രമേ ആവശ്യമുള്ളൂ എന്നും തച്ചങ്കരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomin j thachankarimalayalam newsCareer and Education Newsksrtc conducter
News Summary - permanant appointment of newly appointed ksrtc conducters according to their performance said Tomin J Thachankari -career and education news
Next Story