Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightചോദ്യങ്ങള്‍...

ചോദ്യങ്ങള്‍ മലയാളത്തിൽ: പി.എസ്.സിയെ സഹായിക്കാൻ ഉപസമിതി

text_fields
bookmark_border
ചോദ്യങ്ങള്‍ മലയാളത്തിൽ: പി.എസ്.സിയെ സഹായിക്കാൻ ഉപസമിതി
cancel

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും ന​ല്‍കാ​ന്‍ പി.​എ​സ്.​സി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി‍​​െൻറ​യും പ്ര​തി​നി​ധി​ക​ളു​ള്ള ഉ​പ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. വി. ​കാ​ര്‍ത്തി​കേ​യ​ന്‍ നാ​യ​ര്‍ ക​ണ്‍വീ​ന​റാ​യ സ​മി​തി​യി​ല്‍ മ​ല​യാ​ളം, സം​സ്കൃ​തം സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കേ​ര​ള, എം.​ജി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ഉ​ണ്ടാ​കും. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ന്‍ പ്രാ​പ്തി​യു​ള്ള അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്താ​നും സാ​ങ്കേ​തി​ക പ​ദ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്യു​ന്ന​തി​ന്​ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ഉ​പ​സ​മി​തി സ​മ​ര്‍പ്പി​ക്കും.

ഇ​രു​ഭാ​ഷ​യി​ലും ചോ​ദ്യം ത​യാ​റാ​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ പി.​എ​സ്.​സി​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷി​ല്‍ ചോ​ദ്യം ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ത​ന്നെ അ​ത് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ന​ല്‍ക​ണ​മെ​ന്നാ​ണ് പി.​എ​സ്.​സി​യു​ടെ ആ​വ​ശ്യം. പ്ല​സ് ടു ​ത​ല​ത്തി​ല്‍ ഇ​പ്പോ​ള്‍ ത​ന്നെ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​സ്.​സി.​ഇ.​ആ​ര്‍.​ടി മ​ല​യാ​ള​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​ള്ള സാ​ങ്കേ​തി​ക​പ​ദ നി​ഘ​ണ്ടു​വും അ​വ​ര്‍ ത​യാ​റാ​ക്കി. ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​വി​ശേ​ഷ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള വി​ജ്ഞാ​ന​പ​ദ​കോ​ശം നി​ര്‍മി​ക്കു​ന്ന​തി​നും സ​ര്‍വ​ക​ലാ​ശാ​ല​ത​ല​ത്തി​ല്‍ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.

സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദം യോ​ഗ്യ​ത​യാ​യ പ​രീ​ക്ഷ​ക​ള്‍ക്ക് മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​യാ​സ​മി​ല്ല എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്ട​റും വി.​സി​മാ​രും പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഉ​റ​പ്പ് ന​ല്‍കി.പി.​എ​സ്.​സി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. എം.​കെ. സ​ക്കീ​ര്‍, മ​ല​യാ​ളം സ​ര്‍വ​ക​ലാ​ശാ​ല വി.​സി ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍, ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. കാ​ര്‍ത്തി​കേ​യ​ന്‍ നാ​യ​ര്‍, ഡോ. ​വി.​പി. മ​ഹാ​ദേ​വ​ന്‍ പി​ള്ള (കേ​ര​ള), ഡോ. ​കെ.​സി. സ​ണ്ണി (നി​യ​മ സ​ര്‍വ​ക​ലാ​ശാ​ല), ഡോ. ​രാ​ജ​ശ്രീ (എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല), ഡോ. ​റി​ജി ജോ​ണ്‍ (ഫി​ഷ​റീ​സ് സ​ര്‍വ​ക​ലാ​ശാ​ല), ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ (ക​ണ്ണൂ​ര്‍), ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (കോ​ഴി​ക്കോ​ട്), പ്ര​ഫ. സാ​ബു തോ​മ​സ് (മ​ഹാ​ത്മാ​ഗാ​ന്ധി), ഡോ. ​പി.​ജി. ശ​ങ്ക​ര​ന്‍ (കു​സാ​റ്റ്), ഡോ. ​എ. ന​ളി​നാ​ക്ഷ​ന്‍ (ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല), ഡോ. ​ആ​ര്‍. ച​ന്ദ്ര​ബാ​ബു (കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല), ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് (സം​സ്കൃ​തം), ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷ ടൈ​റ്റ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exammalayalam newsCareer and Education NewsMalayalam Questions
News Summary - Malayalam Questions in PSC Exam -Career and Education News
Next Story