എൽ.ഡി.സി വിജ്ഞാപനം ഇന്ന്, അവസാന തീയതി ഡിസംബർ 18

14:35 PM
15/11/2019
psc kerala

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ എ​ല്‍.​ഡി ക്ല​ര്‍ക്ക് നി​യ​മ​ന വി​ജ്ഞാ​പ​നം പി.​എ​സ്.​സി വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 18നാ​ണ് അ​വ​സാ​ന തീ​യ​തി. ഏ​ക​ജാ​ല​കം വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

എ​സ്.​എ​സ്.​എ​ല്‍.​സി​യാ​ണ് യോ​ഗ്യ​ത. പ്രാ​യം 18-36. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ 02-01-1983-നും 01-01-2001-​നു​മി​ട​യി​ല്‍ (ര​ണ്ട് തീ​യ​തി​ക​ളും ഉ​ള്‍പ്പെ​ടെ) ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി പൊ​തു​വി​ഭാ​ഗ​ത്തി​ന് 36 വ​യ​സ്സാ​ണെ​ങ്കി​ലും ഒ.​ബി.​സി​ക്ക് 39-ഉം ​എ​സ്.​സി/​എ​സ്.​ടി​ക്ക് 41-മാ​ണ്. 2019 ജ​നു​വ​രി ഒ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് പ്രാ​യം നി​ശ്ച​യി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം പ്രാ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ക്കു കൂ​ടി അ​വ​സ​രം ല​ഭ്യ​മാ​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ് ഇ​പ്പോ​ള്‍ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

അ​ടു​ത്ത ജൂ​ണി​ല്‍ പ​രീ​ക്ഷ ന​ട​ത്തി, ഡി​സം​ബ​റി​ല്‍ സാ​ധ്യ​ത​പ്പ​ട്ടി​ക​യും ഏ​പ്രി​ലി​ല്‍ റാ​ങ്ക്പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​െ​ല റാ​ങ്ക്പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി 2021 ഏ​പ്രി​ല്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ എ​ല്‍.​ഡി ക്ല​ര്‍ക്ക് വി​ജ്ഞാ​പ​നം 2016 ന​വം​ബ​ര്‍ 25നാ​ണ്  പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​ന്ന​ത്തെ വി​ജ്ഞാ​പ​ന​ത്തി​ന് 14 ജി​ല്ല​ക​ളി​ലാ​യി 17.94 ല​ക്ഷം പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​ത്ത​വ​ണ​ 18 ല​ക്ഷം ക​വി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​പേ​ക്ഷ​ക​ര്‍ കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഏ​ഴോ എ​ട്ടോ ഘ​ട്ട​മാ​യാ​യി​രി​ക്കും പ​രീ​ക്ഷ.

Loading...
COMMENTS