കമ്പനി/ കോർപറേഷൻ അസിസ്​റ്റൻറ്​ തസ്​തികയിലും ‘കൺഫേം’ സ​മ്പ്രദായം

  •  ഹാ​ൾ​ടി​ക്ക​റ്റ്​ വി​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ്​ പി.​എ​സ്.​സി​യു​ടെ തി​ര​ക്കി​ട്ട പ​രി​ഷ്​​കാ​രം

psc.jpg

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ലേ​തി​നു പി​ന്നാ​ലെ ജൂ​ൺ ഒ​മ്പ​തി​നു നി​ശ്ച​യി​ച്ച ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്, ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്, അ​സി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒാ​ഫി​സ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലും ‘ക​ൺ​ഫേം’ (പ​രീ​ക്ഷ​യെ​ഴു​തു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​ന​ൽ​ക​ൽ) സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കും. 
പ​രീ​ക്ഷ​യെ​ഴു​തു​ന്നു​വെ​ന്ന്​ ഉ​ദ്യോ​ഗാ​ർ​ഥി ഉ​റ​പ്പു​ന​ൽ​കു​ന്ന ഇൗ ​പ​രി​ഷ്​​കാ​ര​വും ഹാ​ൾ​ടി​ക്ക​റ്റ്​ ത​യാ​റാ​ക്ക​ലും ത​മ്മി​ൽ ബ​ന്ധ​മി​ല്ലാ​ത്ത വി​ധ​മാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. ഇ​തി​നാ​യി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ മാ​റ്റ​വും വ​രു​ത്തും. ഹാ​ൾ​ടി​ക്ക​റ്റ്​ കൂ​ട്ട​ത്തോ​ടെ ജ​ന​റേ​റ്റ്​ ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ പി.​എ​സ്.​സി​യു​െ​ട തി​ര​ക്കി​ട്ട പ​രി​ഷ്​​കാ​രം.

ആ​ഗ​സ്​​റ്റ്​ 15 മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക്​ പു​തി​യ രീ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മേ​യ്​ 26ന്​ ​ന​ട​ക്കു​ന്ന സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ, വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം പ​രി​ഷ്​​കാ​രം നേ​ര​ത്തേ​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി. ആ​ഗ​സ്​​റ്റ്​ 15ഒാ​ടെ പി.​എ​സ്.​സി​യു​ടെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ൾ​ക്കും പ​രി​ഷ്​​കാ​രം ബാ​ധ​ക​മാ​ക്കും. 

സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ലെ ഹാ​ൾ​ടി​ക്ക​റ്റി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ പി.​എ​സ്.​സി വെ​ബ്​​ൈ​സ​റ്റി​ൽ ക​യ​റി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു​െ​വ​ന്ന പ​രാ​തി​ക​ളാ​ണ്​ പി.​എ​സ്.​സി​യെ വെ​ട്ടി​ലാ​ക്കി​യ​ത്. 

വെ​ബ്​​ൈ​സ​റ്റി​ൽ കൂ​ട്ട​മാ​യി പ്ര​വേ​ശി​ച്ച്​ ഒ​രേ പ​രീ​ക്ഷാ​ഹാ​ളും അ​ടു​ത്ത​ടു​ത്തെ ര​ജി​സ്​​റ്റ​ർ ന​മ്പ​റും ഒ​പ്പി​ക്കു​ക​യാ​ണ്​ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ത​ട്ടി​പ്പ്​ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം ഹാ​ൾ​ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കി. ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​തി​ന് പ​ക​രം ക​ൺ​ഫേം രീ​തി ഉ​ട​ൻ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തു. 

സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക്ക്​ മേ​യ്​ ആ​റു​വ​രെ​യാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. പ്രൊ​ഫൈ​ലി​ൽ ജ​ന​റേ​റ്റ്​ എ​ന്ന​തി​നു​പ​ക​രം ക​ൺ​ഫ​ർ​മേ​ഷ​ൻ ബ​ട്ട​ൺ അ​മ​ർ​ത്തു​ക മാ​ത്ര​മാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചെ​യ്യേ​ണ്ട​ത്. പ​രീ​ക്ഷ​യെ​ഴു​തു​ന്നു​വെ​ന്ന ഇൗ ​ഉ​റ​പ്പ്​ ന​ൽ​ക​ൽ രീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രീ​ക്ഷ​ക്കി​രു​ത്തു​ക. പ​രീ​ക്ഷ തീ​യ​തി​യു​ടെ 60 ദി​വ​സം മു​മ്പ്​ ഉ​റ​പ്പു​ന​ൽ​ക​ലി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ആ​ഗ​സ്​​റ്റ്​ 15ന്​ ​ശേ​ഷ​മേ ന​ട​പ്പാ​ക്കൂ. 

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്​ പ​രീ​ക്ഷ​യെ​ഴു​താ​ത്ത സ്ഥി​തി ഒ​ഴി​വാ​ക്കാ​നാ​ണ്​ പ​രി​ഷ്​​കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്.

Loading...
COMMENTS