മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു 

17:01 PM
11/06/2018
psc1.jpg

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റി വെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സിവിൽ പൊലീസ് ഒാഫിസർ/വനിതാ സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ ജൂലൈ 22നും കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്‍റ്, ഇൻഫർമേഷൻ ഒാഫിസർ പരീക്ഷകൾ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. 

നേരത്തേ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്പ് നിശ്ചയിച്ച തിയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്. 

Loading...
COMMENTS