അപേക്ഷ ഫീസ് നിർദേശവുമായി വീണ്ടും പി.എസ്.സി

  • ഉദ്യോഗാർഥികൾ പ​രീ​ക്ഷ എ​ഴു​താ​തി​രുന്നാൽ നഷ്​ടം കോ​ടി​ക​ൾ 

Kerala PSC

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വീ​ണ്ടും പി.​എ​സ്.​സി. പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​താ​തെ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കാ​ൻ കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​​​െൻറ നീ​ക്കം.

ക​ൺ​ഫ​ർ​മേ​ഷ‍​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടും പ​രീ​ക്ഷ എ​ഴു​താ​തി​രി​ക്കു​ന്ന​തോ​ടെ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ് ഖ​ജ​നാ​വി​നു​ണ്ടാ​കു​ന്ന​തെ​ന്ന് പി.​എ​സ്.​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ര​വ​ധി ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ന​യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ർ​ദേ​ശം ത​ള്ളി. ഓ​രോ പ​രീ​ക്ഷ ക​ഴി​യു​മ്പോ​ഴും കോ​ടി​ക​ളു​ടെ ന​ഷ്‌​ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ പു​ന​ർ​ചി​ന്ത​നം വേ​ണ​മെ​ന്നാ​ണ് പി.​എ​സ്.​സി നി​ല​പാ​ട്. 

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കാ​ൻ മ​ടി​ച്ചാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ‘ക​ൺ​ഫ​ർ​മേ​ഷ​ൻ’ സ​മ്പ്ര​ദാ​യം പി.​എ​സ്.​സി ന​ട​പ്പാ​ക്കി​യ​ത്. എ​ന്നി​ട്ടും സാ​മ്പ​ത്തി​ക​ന​ഷ്​​ടം കു​റ​ക്കാ​ൻ പി.​എ​സ്.​സി​ക്ക് ആ​യി​ട്ടി​ല്ല. വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഒാ​ഫി​സ​ർ (വി.​ഇ.​ഒ) പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ കൊ​ല്ലം, ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 1,92,409 പേ​ർ ഉ​റ​പ്പ്  ന​ൽ​കി​യി​ട്ടും എ​ത്തി​യ​ത് 97,498 പേ​ർ മാ​ത്രം. തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഒ​ക്ടോ​ബ​ര്‍ 12ന് ​ന​ട​ത്തി​യ വി.​ഇ.​ഒ പ​രീ​ക്ഷ​യി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. 2,04,444 പേ​ർ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും പ​കു​തി​പ്പേ​രെ എ​ത്തി​യു​ള്ളൂ. വി.​ഇ.​ഒ പ​രീ​ക്ഷ​ക്ക് മാ​ത്രം നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 
 

നി​ല​വി​ല്‍ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍നി​ന്ന് പി.​എ​സ്.​സി അ​പേ​ക്ഷ ഫീ​സ് വാ​ങ്ങാ​റി​ല്ല. എ​ന്നാ​ൽ യൂ​നി​വേ​ഴ്സി​റ്റി​ക​ളും യു.​പി.​എ​സ്.​സി​യും പ​രീ​ക്ഷ​ക്ക് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പി.​എ​സ്.​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളെ​ല്ലാം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. ഭാ​വി​യി​ൽ മ​റ്റ്​ പ​രീ​ക്ഷ​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​കു​ന്ന​തി​നും കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്തേ​ണ്ടി​വ​രും. നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് അ​ധി​ക ബാ​ധ്യ​ത​യാ​കു​മെ​ന്ന് മു​ന്നി​ൽ​ക​ണ്ടാ​ണ് ചെ​റി​യൊ​രു തു​ക ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ പി.​എ​സ്.​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  ബ​ജ​റ്റ് പ്ര​പ്പോ​സ​ലി​ൽ ഇൗ ​ശി​പാ​ർ​ശ പി.​എ​സ്.​സി ധ​ന​വ​കു​പ്പ്​ മു​മ്പാ​കെ  വെ​ക്കും.

Loading...
COMMENTS