കെ.എ.എസ് സംവരണം: കരട് ഭേദഗതിക്ക് പി.എസ്.സി അംഗീകാരം

  • ഒന്നാം ഗസറ്റഡ് ഓഫിസര്‍മാര്‍ക്കുള്ള തസ്തികമാറ്റ നിയമനത്തിന് സംവരണ പ്രകാരമുള്ള വയസ്സിളവില്ല

23:16 PM
01/07/2019
kas

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​ട്രേ​റ്റി​വ് സ​ര്‍വി​സി​ൽ (കെ.​എ.​എ​സ്) മൂ​ന്നു​ധാ​ര​ക​ളി​ലും സം​വ​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പി.​എ​സ്.​സി അം​ഗീ​കാ​രം. ഒ​ന്നാം ഗ​സ​റ്റ​ഡ് ഓ​ഫി​സ​ര്‍മാ​ര്‍ക്കു​ള്ള ത​സ്തി​ക​മാ​റ്റ നി​യ​മ​ന​ത്തി​ന് സം​വ​ര​ണ​പ്ര​കാ​ര​മു​ള്ള വ​യ​സ്സി​ള​വ് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 50 വ​യ​സ്സാ​യി​രി​ക്കും. സം​സ്ഥാ​ന സേ​വ​ന ച​ട്ട​പ്ര​കാ​രം സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വ​യ​സ്സി​ള​വ് 50ൽ ​കൂ​ട​രു​തെ​ന്ന് നി​ഷ്ക​ർ​ഷി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന് വ​യ​സ്സി​ള​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ച​ത്. 

അ​തേ​സ​മ​യം, മ​റ്റ് ര​ണ്ട് ധാ​ര​ക​ളി​ലും സം​വ​ര​ണ​പ്ര​കാ​ര​മു​ള്ള വ​യ​സ്സി​ള​വ് ല​ഭി​ക്കും. നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് 21-32 ആ​ണ് പ്രാ​യ​പ​രി​ധി. ഈ ​വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​സി/​എ​സ്.​ടി​ക്ക് 37 വ​യ​സ്സു​വ​രെ​യും മ​റ്റ് പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ര്‍ക്ക് 35 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം. സം​സ്ഥാ​ന സ​ര്‍വി​സി​ല്‍ ഒ​ന്നാം ഗ​സ​റ്റ​ഡ് ത​സ്തി​ക​ക്ക് താ​ഴെ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കു​ള്ള​താ​ണ് ര​ണ്ടാം കാ​റ്റ​ഗ​റി. പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 21-40 ആ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​സി/​എ​സ്.​ടി​ക്കാ​ര്‍ക്ക് 45 വ​യ​സ്സു​വ​രെ​യും മ​റ്റ് പി​ന്നാ​ക്ക​ക്കാ​ര്‍ക്ക് 43 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​നു​പു​റ​മെ വി​മു​ക്ത​ഭ​ട​ര്‍, വി​ധ​വ​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് സം​സ്ഥാ​ന സേ​വ​ന​ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് വ​യ​സ്സി​ള​വ് ല​ഭി​ക്കും.   

ബി​രു​ദ​മാ​ണ് കെ.​എ.​എ​സി​നു​ള്ള അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. ഐ.​എ.​എ​സി​ലേ​ക്കു​ള്ള സം​സ്ഥാ​ന​ത്തി​െൻറ ഫീ​ഡ​ര്‍ കാ​റ്റ​ഗ​റി​യാ​യി​ട്ടാ​ണ് കെ.​എ.​എ​സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍വി​സി​ലെ ര​ണ്ടാം ഗ​സ​റ്റ​ഡ് ത​സ്തി​ക​യു​ടെ പ​ത്തു​ശ​ത​മാ​നം ഒ​ഴി​വു​ക​ളാ​ണ് കെ.​എ.​എ​സി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ള്ള​ത്. അം​ഗീ​ക​രി​ച്ച ക​ര​ട് ച​ട്ടം ചൊ​വ്വാ​ഴ്ച സ​ര്‍ക്കാ​റി​ന് പി.​എ​സ്.​സി കൈ​മാ​റും. ഇ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ​ച​ട്ടം സ​ര്‍ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്യു​ക.  നേ​ര​ത്തേ സ​ർ​ക്കാ​ർ ക​ര​ട് ച​ട്ടം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് സം​വ​ര​ണം വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്.

ഒ​ന്നാം ഗ​സ​റ്റ​ഡ് റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും മ​റ്റ് ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും സം​വ​ര​ണം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​െൻറ നി​യ​മോ​പ​ദേ​ശ​വും ഇ​തി​ന് അ​നു​യോ​ജ്യ​മാ​യി​രു​ന്നു. നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ ഉ​പ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളു​ക​യും ചെ​യ്​​തു. സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​ത​ന്നെ സം​വ​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തോ​ടെ മൂ​ന്നു​ധാ​ര​ക​ളി​ലും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Loading...
COMMENTS