കെ.എ.എസ്​: പ്രൊബേഷൻ ഒരു തസ്​തികയിൽ മതിയെന്ന വ്യവസ്​ഥ വരുന്നു

22:51 PM
25/11/2019
psc kerala

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ർ​വി​സ് (കെ.​എ.​എ​സ്) നി​യ​മ​ന​ത്തി​ന്​ ര​ണ്ട്, മൂ​ന്ന്​ ധാ​ര​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഏ​തെ​​ങ്കി​ലും ഒ​രു ത​സ്​​തി​ക​യി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്ന്​ ഒ​ടു​വി​ൽ പി.​എ​സ്.​സി സ​മ്മ​തി​ച്ചു. ഒ​രു ത​സ്​​തി​ക​യി​ൽ പ്രൊ​ബേ​ഷ​ൻ മ​തി​യെ​ന്ന നി​ല​പാ​ട്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റും സ്വീ​ക​രി​ച്ചു.

സ​ർ​ക്കാ​റി​ന്​ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പി.​എ​സ്.​സി ന​ൽ​കി​യ ക​ത്തി​ന്​ സ​മാ​ന നി​ല​പാ​ട്​ അം​ഗീ​ക​രി​ച്ച്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഡി​സം​ബ​ർ നാ​ലി​ന​കം പി.​എ​സ്.​സി വി​ശ​ദീ​ക​ര​ണം പു​റ​പ്പെ​ടു​വി​ക്കും. അ​തി​ന്​ സ​മ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷാ സ​മ​യം നീ​ട്ടു​ന്ന​തും പ​രി​ശോ​ധി​ക്കും. 

നേ​ര​ത്തേ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്ക്​ പു​തി​യ ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​റു​േ​മ്പാ​ൾ അ​തി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. പി.​എ​സ്.​സി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ​ത​ന്നെ ഇൗ ​നി​യ​ന്ത്ര​ണം ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​നേ​കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​തു​മൂ​ലം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്നു.

പ്ര​തി​സ​ന്ധി ‘മാ​ധ്യ​മം’​ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തോ​ടെ​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​തേ​ടി പി.​എ​സ്.​സി സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കി. ഇ​തി​ന്​ മ​റു​പ​ടി​യാ​ണ്​ ഇ​പ്പോ​ൾ ല​ഭി​ച്ച​ത്. ഒ​രു ത​സ്​​തി​ക​യി​ൽ പ്രൊ​ബേ​ഷ​ൻ മ​തി​യെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ അ​തി​ന്​ ക​ഴി​യാ​ത്ത സ്​​ഥി​തി വ​ന്നി​രു​ന്നു.

Loading...
COMMENTS