Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപ്രസവാവധിയും...

പ്രസവാവധിയും മറ്റവധികളും സര്‍വിസിനെ  എങ്ങനെ ബാധിക്കും?

text_fields
bookmark_border
പ്രസവാവധിയും മറ്റവധികളും സര്‍വിസിനെ  എങ്ങനെ ബാധിക്കും?
cancel

പ്രസവാവധിയും മറ്റവധികളും സര്‍വിസിനെ എങ്ങനെ ബാധിക്കും?
ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയില്‍ ജോലി ചെയ്യുന്ന എന്‍െറ ആറുമാസ പ്രസവാവധി 16/1/2017ല്‍ അവസാനിക്കുകയും 17/1/2017 മുതല്‍ രണ്ടുമാസം ശൂന്യവേതനാവധിയില്‍ പ്രവേശിക്കുകയും ചെയ്തു. 17/3/2017ന് അവസാനിക്കുന്ന ശൂന്യവേതനാവധിയോടനുബന്ധിച്ച് എടുക്കാവുന്ന അവധികളും ജോലിയില്‍ പ്രവേശിച്ചശേഷം എടുക്കാവുന്ന അവധികളും വിശദീകരിക്കാമോ? അവധികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ ആവശ്യമുണ്ടോ? വകുപ്പിന് പാസാക്കാവുന്ന ശൂന്യവേതനാവധിയുടെ കാലയളവ് എത്ര? അവധിക്കാലത്ത് പകരം ആളെ നിയമിക്കുമോ? പകരക്കാരനെ നിയമിക്കാതെ എടുക്കാവുന്ന ശൂന്യവേതനാവധി, ഹാഫ് പേ ലീവ്, ഏണ്‍ഡ് ലീവ് എന്നിവ തുടര്‍ച്ചയായി എത്രകാലത്തേക്ക് എടുക്കാം? ലീവുകള്‍ സര്‍വിസിനെ എങ്ങനെ ബാധിക്കുന്നു?
ഫെബിന സൈത്, മുക്കം
17.1.2017 മുതലുള്ള രണ്ടുമാസ അവധി 16.3.2017ന് അവസാനിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ ബലത്തില്‍ പ്രസവാവധിക്ക് മുമ്പോ പിമ്പോ, മുമ്പും പിമ്പുമോ ചേര്‍ത്ത് മറ്റ് സാധാരണ അവധിയോ പ്രത്യേക അവധിയോ എടുക്കാം. പ്രസവാവധിയുടെ തുടര്‍ച്ചയായി അപേക്ഷിക്കുന്ന അവധി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലല്ളെങ്കില്‍ മാത്രമേ അപേക്ഷ അനുവദിക്കേണ്ടതുള്ളൂ എന്നതാണ് ചട്ടം. പ്രസവാവധി ഒഴികെയുള്ള അവധിക്കാലം 60 ദിവസത്തില്‍ കവിയുന്നില്ളെങ്കില്‍  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. 
പ്രസവാവധിയുടെ തുടര്‍ച്ചയായുള്ള റെഗുലര്‍ അവധിയില്‍ വരുന്നത് ആര്‍ജിതാവധിയും അര്‍ധ വേതനാവധിയും അനാര്‍ജിതാവധിയും ശൂന്യവേതനാവധിയും മാത്രമാണ്. 
നാലുമാസത്തില്‍ കവിഞ്ഞ കാലത്തേക്കുള്ള ശൂന്യവേതനാവധി അനുവദിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ നാലുമാസം വരെയുള്ള ശൂന്യവേതനാവധി മാത്രമേ ഡിപ്പാര്‍ട്മെന്‍റിന് അനുവദിക്കാനാകൂ. 
കേരള സര്‍വിസ് ചട്ടങ്ങള്‍ (പാര്‍ട്ട് ഒന്ന്) ചട്ടം 100 അനുസരിച്ചുള്ള പ്രസവാവധിയും 101 അനുസരിച്ചുള്ള ഗര്‍ഭം അലസലിന് അനുവദിക്കുന്ന പ്രസവാവധിയും പ്രബേഷന്‍കാലം കണക്കാക്കുന്നതിന് ഡ്യൂട്ടി ആയി പരിഗണിക്കും. ചട്ടം 102 പ്രകാരം പ്രസവാവധിയെതുടര്‍ന്ന് അനുവദിക്കുന്ന ശൂന്യ വേതനാവധി 60 ദിവസത്തില്‍ കവിയുന്നില്ളെങ്കില്‍ സീനിയോറിറ്റി, പ്രമോഷന്‍, ഇന്‍ക്രിമെന്‍റ്, ഹയര്‍ഗ്രേഡ്, പെന്‍ഷന്‍, ഹാഫ് പേ ലീവ് എന്നീ ആനുകൂല്യങ്ങള്‍ക്ക് യോഗ്യകാലമായി കണക്കാക്കും. എന്നാല്‍, ഏണ്‍ഡ് ലീവിന് അയോഗ്യകാലമാണ്.
അപേക്ഷകന് മാത്രമേ താന്‍ അപേക്ഷിച്ച അവധിയുടെ ഇനം ഭേദഗതി ചെയ്യാന്‍ അവകാശമുള്ളൂ. എന്നിരുന്നാലും അവധി അനുവദിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അവകാശം അര്‍ഹതപ്പെട്ട അധികാരിയില്‍ നിക്ഷിപ്തമാണെന്ന് അറിയുക. അവധി ഒരവകാശമല്ല. അവധി നീണ്ടുപോയാല്‍ ഭരണപരമായ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പകരക്കാരനെയും നിയമിക്കും. (2017 ജനുവരി മൂന്നിലെ സര്‍വിസ് കോളം കൂടി ശ്രദ്ധിക്കുക).

സര്‍ക്കാര്‍ ഉത്തരവുകള്‍
പുതിയ തസ്തികകള്‍
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജിലെ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ 4 സീനിയര്‍ ലെക്ചറര്‍ ഇന്‍ ഫാര്‍മസി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ്. GO (MS) No. 20/2017 H& FWD dated 6/2/2017.
സ്പെഷല്‍ അലവന്‍സ് 
വേതനം വര്‍ധിപ്പിച്ചു
ഒന്ന്: സ്പീക്കര്‍/ഡെപ്യൂട്ടി സ്പീക്കര്‍/ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്മാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ സ്പെഷല്‍ അലവന്‍സ്, മന്ത്രിമാര്‍/ പ്രതിപക്ഷനേതാവ്/ഗവ. ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫിന്‍െറ അലവന്‍സിന് തുല്യമാക്കി പുറപ്പെടുവിച്ച നിയമസഭ സെക്രട്ടേറിയറ്റിന്‍െറ 2/5/2016ലെ ഉത്തരവിന് ധനവകുപ്പ് അംഗീകാരം നല്‍കി. Go.(MS) No. 52/2017 (41) Fin date 1/2/2017.
രണ്ട്: ആശുപത്രി കിയോസ്കുകളില്‍ ഓപറേറ്റര്‍മാര്‍ക്ക്: 26.2.2016ലെ സര്‍ക്കാര്‍ ഉത്തരവ് (P) No. 28/2016/Fin) പ്രകാരം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്ക് 1.4.2016 മുതല്‍ ദിവസവേതനം 675 രൂപയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ ആശുപത്രി കിയോസ്ക് എക്സിക്യൂട്ടിവ്/ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്കുകൂടി ഈ വര്‍ധനവ് അനുവദിച്ച് ഉത്തരവ്: Go (RT) No. 286/2017/LSGD dated 2/2/2017.
സ്വകാര്യ എയ്ഡഡ് കോളജുകളിലെ ജോലിഭാരവും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും: വിദഗ്ധ കമ്മിറ്റികളായി 
ഒന്ന്: സ്വകാര്യ എയ്ഡഡ് കോളജുകള്‍: ജോലിഭാരം തിട്ടപ്പെടുത്തി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ക്കായി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ കണ്‍വീനറും എസ്.സി.ഇ.ആര്‍.ടി ഡയറക്ടറും ശ്രീ ശങ്കരചാര്യ യൂനിവേഴ്സിറ്റി മുന്‍ വി.സി. ഡോ. ജെ. പ്രസാദ്, റിട്ട ഐ.എ.എസ് ഓഫിസര്‍ ബി.എസ്. മാവോജി എന്നിവര്‍ അംഗങ്ങളുമായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. G.o(Rt)No. 167/2017/Hr.Edn dt.3/2/2017
രണ്ട്. സംസ്ഥാനത്തെ സെല്‍ഫ് ഫൈനാന്‍സിങ്ങ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടിനായി കേരള ഹൈകോടതി മുന്‍ ജഡ്ജി കെ.കെ. ദിനേശന്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വി.സി. ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. ആര്‍.വി.ജി. മേനോന്‍ എന്നിവരടങ്ങിയ കമീഷനെ നിയോഗിച്ചു. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. Go (MS) No 37/2017/Hr Edn dt. 4/2/2017.
പണമിടപാടുകള്‍ ഇസംവിധാനത്തിലൂടെ
ഒന്ന്. രജിസ്ട്രേഷന്‍ വകുപ്പില്‍ ഫീസ് ഒടുക്കുന്നതിന് ഇ പേയ്മെന്‍റ് സംവിധാനം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. Go. (P) No.5/2017/Taxes dated 6/2/2017. 
രണ്ട്). ഇ ട്രഷറി ബാങ്കുകള്‍ വഴി പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രാരംഭമായി സര്‍ക്കാര്‍ വുകപ്പുകളുടെ കലക്ഷന്‍ 1.2.2017 മുതല്‍ പ്രാബല്യത്തില്‍ വരുത്തി. അടുത്തഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ഇ ട്രഷറി സംവിധാനവുമായി ഏകീകരിക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ/ട്രാവന്‍കൂര്‍, കനറ കോര്‍പറേഷന്‍ ഇന്ത്യ ഫെഡറല്‍ ആന്ധ്ര  ഐ.ഡി.ബി.ഐ യൂക്കോപഞ്ചാബ് നാഷനല്‍ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കുകള്‍, ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിലാണ് പുതിയ സൗകര്യം. റിസര്‍വ് ബാങ്ക് അനുമതിയോടെയാണിത്. നിലവില്‍ സര്‍ക്കാറില്‍ പണം സ്വീകരിക്കുന്നത് ട്രഷറികളിലും മൂന്ന് ഏജന്‍സി ബാങ്കുകളുടെ ശാഖകളിലും മാത്രമാണ്. Go(P)No.12/2017 fin dated 31/1/2017.
പത്രപ്രവര്‍ത്തകഎം.എല്‍.എ/എം.പി ഭവനപദ്ധതിക്കായി തുകയനുവദിച്ചു
പത്രപ്രവര്‍ത്തക ഭവനപദ്ധതി (18 ലക്ഷം രൂപ), എം.എല്‍.എ/എം.പി ഭവനപദ്ധതി (10 ലക്ഷം), ഗ്രാന്‍ഡ് ഇന്‍ എയ്ഡഡ് (82.40 ലക്ഷം) ഇനങ്ങളില്‍ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫണ്ടനുവദിച്ച് ഉത്തരവായി.GO (Rt). No. 9/2017/Housing dated 23/1/2017.
താല്‍ക്കാലിക പ്രമോഷന്‍ ലഭിച്ച ബ്ളോക് പഞ്ചായത്ത് സെക്രട്ടറി മാര്‍ക്ക് ഇന്‍ക്രിമെന്‍റ്
താല്‍ക്കാലിക പ്രമോഷന്‍ ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക്  (ബി.ഡി.ഒ) വാര്‍ഷിക ഇന്‍ക്രിമെന്‍റ് നല്‍കുന്ന വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ സ്പഷ്ടീകരണം നല്‍കി ഉത്തരവായി. G.o (Rt) No. 288/2017/LSGD dated 2/2/2017.
മെഡിക്കല്‍ ബിരുദാനന്തര ബിരുദം/ ഡിപ്ളോമ കോഴ്സ് പ്രോസ്പെക്ടസിന് അംഗീകാരം
201718 അക്കാദമിക വര്‍ഷത്തേക്കുള്ള മെഡിക്കല്‍ ബിരുദാനന്തര ബിരുദം/ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. Go (Rt) No.271/2017/H&FWD dated 1/2/207.

സര്‍വീസ് സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം, 
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:service
News Summary - http://54.186.233.57/node/add/article
Next Story