തിരുവനന്തപുരം: ആദിവാസികൾക്കായി പി.എസ്.സി സംവരണം ചെയ്ത ഉദ്യോഗങ്ങളിൽ 144 തസ്തികകൾ ഉദ്യോഗാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാന സർക്കാർ സർവിസിലെ 93 വകുപ്പുകളിലെ വിവിധ തസ്തികളിലേക്ക് ആദിവാസികൾക്ക് സംവരണം നൽകുന്നുണ്ട്. ഇതിലാണ് സംവരണതസ്തികൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ ഇൗ തസ്തികകൾ എൻ.സി.എ (അപേക്ഷകൻ ഇല്ലാത്ത തസ്തിക) ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവുമധികം സംവരണ തസ്തികകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് കൊല്ലത്താണ് 38. അതിൽ 35 ഒഴിവുകൾ എൽ.പി.എസ് അധ്യാപക (മലയാളം) തസ്തികയിലാണ്. കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ് രണ്ട്, എൽ.ജി.എസ് എൻ.എസ്.എസ്/സൈനിക വെൽഫെയർ എക്സ് സർവിസ് മെൻ, ഫുൾടൈം ജൂനിയർ ലാംഗേജ് ടീച്ചർ അറബിക് എൽ.പി.എസ് തസ്തികകളിൽ ഓരോന്നും ഒഴിവുണ്ട്. ആലപ്പുഴയിൽ ആകെ 29 തസ്തികകളുണ്ട്.
അതിൽ 21 എണ്ണം സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ടാണ്. ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് , ലാബ് ടെക്നീഷ്യൽ േഗ്രഡ് രണ്ട്, ക്ലർക്ക്/കാഷ്യർ (ഡി.സി.ബി) എന്നിവയിൽ രണ്ടുവീതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) എന്നിവയിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്.
അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 19 തസ്തികകളാണ്. എച്ച്.എസ്.എ ഫിസിക്കൽ സയൻസ് -7, എച്ച്.എസ്.എ മാത്തമാറ്റിക്സ് -3, ഫുൾടൈം ജൂനിയർ ലാംഗ്ലേജ് ടീച്ചർ (അറബിക് ) -2, എച്ച്.എസ്.എ അറബിക്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ( അറബിക്), മലപ്പുറം -17, കോഴിക്കോട്, കണ്ണൂർ ഏഴുവീതം, കാസർകോട് -6, ഇടുക്കി -5, തിരുവനന്തപുരം, കോട്ടയം -നാല്, എറണാകുളം -3, തൃശൂർ, വയനാട് -2വീതം എന്നിങ്ങനെ നികത്താനുള്ള സംവരണ തസ്തികകൾ.