പി.എസ്.സി വെരിഫിക്കേഷന്‍ ഇന്നും നാളെയും
text_fieldsകൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (കാറ്റഗറി നമ്പര്‍ 337/14) തസ്തികയുടെ തെരഞ്ഞെടുപ്പിന് ഉദ്യോഗാര്‍ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും.
പി.എസ്.സി എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ പ്രവേശന കവാടത്തിലെ ജി.സി.ഡി.എ ബില്‍ഡിങ്ങില്‍ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന മേഖല ഓഫിസിലാണ് പരിശോധന. ഉദ്യോഗാര്‍ഥികളെ എസ്.എം.എസ് മുഖേന വിവരം അറിയിച്ചിട്ടുണ്ട്. പ്രൊഫൈലിലും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറിയിപ്പ് ലഭിക്കാത്തവര്‍ ഉടന്‍ എറണാകുളം മേഖല ഓഫിസുമായി നേരിട്ട് ബന്ധപ്പെടുകയോ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, സമുദായം/ജാതി, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തശേഷം അസല്‍ പ്രമാണങ്ങളും അസല്‍ തിരിച്ചറിയല്‍ രേഖയുമായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
