പി.എസ്.സി അറിയിപ്പ്
text_fieldsഓണ്‍ലൈന്‍ പരീക്ഷ
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (എന്‍.സി.എ-എല്‍.സി, കാറ്റഗറി നമ്പര്‍ 497/2013, എന്‍.സി.എ -ധീവര, കാറ്റഗറി നമ്പര്‍ 608/2013) തസ്തികയിലേക്കും വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (എന്‍.സി.എ -ഒ.എക്സ് ആലപ്പുഴ, മലപ്പുറം, കാസര്‍കോട് (കാറ്റഗറി നമ്പര്‍ 610/2013), എന്‍.സി.എ - ഹിന്ദു നാടാര്‍, എറണാകുളം (കാറ്റഗറി നമ്പര്‍ 611/2013) തസ്തികയിലേക്കുമുള്ള പൊതു ഓണ്‍ലൈന്‍ പരീക്ഷ 25ന് രാവിലെ 10 മുതല്‍ 12.15 വരെ പി.എസ്.സി തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും . അഡ്മിഷന് ടിക്കറ്റുകള്‍ www.keralapsc.gov.inല്‍.
ഒ.എം.ആര് പരീക്ഷ
ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ് വകുപ്പില്‍ ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍, (ട്രെയിനി) (കാറ്റഗറി നമ്പര്‍ 558/2014, 179/2013, 180/2013, 181/2013, 182/2013, 25/2015, 28/2015) തസ്തികയിലേക്ക് 29ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒ.എം.ആര് പൊതുപരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ വൈബ്സൈറ്റില്‍.
സര്‍ട്ടിഫിക്കറ്റ് പരിശോധന
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലെക്ചറര്‍/ലെക്ചറര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി എന്‍.സി.എ ധീവര (കാറ്റഗറി നമ്പര്‍ 586/2014), സീനിയര്‍ ലെക്ചറര്‍/ലെക്ചറര്‍ ഇന്‍ ടി.ബി. ആന്റ് റസ്പിറേറ്ററി മെഡിസിന് (പള്‍മനറി) എന്‍.സി.എ ധീവര (കാറ്റഗറി നമ്പര്‍ 465/2014) എന്നീ തസ്തികകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 26ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തും. വ്യക്തിഗത മെമ്മോ തപാലില്‍ അയച്ചിട്ടുണ്ട്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3 (സിവില്‍)/ഓവര്‍സിയര്‍ ഗ്രേഡ് -3 (സിവില്‍)/ട്രേസര്‍ (കാറ്റഗറി നമ്പര്‍ 453/2014) (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികക്കായി അപേക്ഷ സമര്‍പ്പിച്ച 89 ഉദ്യോഗാര്‍ഥികള്‍ക്ക് 25, 26 തീയതികളില്‍ രാവിലെ 9.30ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
എസ്.എം.എസിലൂടെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫലം പ്രസിദ്ധീകരിച്ചു
ജനുവരിയില്‍ നടത്തിയ വകുപ്പുതല പരീക്ഷകളില്‍ കേരള രജിസ്ട്രേഷന് ടെസ്റ്റ് പേപ്പര്‍-1, ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് പേപ്പര്‍-2 എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
