Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_right...

പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റം

text_fields
bookmark_border
പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റം
cancel

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ലിമിറ്റഡില്‍ അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍ 344/2014) തസ്തികയിലേക്ക് ഏപ്രില്‍ 11ന് ഉച്ചക്ക് ശേഷം 1.30 മുതല്‍ 3.15വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷക്ക് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷാ കേന്ദ്രമായി അനുവദിച്ച ഗവ. ബോയ്സ് എച്ച്.എസ് ആറ്റിങ്ങല്‍ സെന്‍റര്‍ നമ്പര്‍ 1 (സെന്‍റര്‍ നമ്പര്‍ 1117) രജിസ്റ്റര്‍ നമ്പര്‍ 129131 മുതല്‍ 129330 വരെയുള്ള 200 ഉദ്യോഗാര്‍ഥികളെ നവഭാരത് എച്ച്.എസ്.എസ് കിഴുവിലം, ആറ്റിങ്ങല്‍ (ഫോണ്‍: 0470 2620270) എന്ന പരീക്ഷാ കേന്ദ്രത്തിലേക്കും ഇതേ സ്കൂളില്‍ തന്നെ സെന്‍റര്‍ നമ്പര്‍ 2 ല്‍ (സെന്‍റര്‍ നമ്പര്‍ 1118) അഡ്മിറ്റ് ചെയ്തിരുന്ന രജിസ്റ്റര്‍ നമ്പര്‍ 129331 മുതല്‍ 129530 വരെയുള്ള 200 ഉദ്യോഗാര്‍ഥികളെ ഡയറ്റ് സ്കൂള്‍ ആറ്റിങ്ങല്‍ (ഫോണ്‍: 0470 2620487) എന്ന പരീക്ഷാകേന്ദ്രത്തിലേക്കും ലൂര്‍ദ് മൗണ്ട് എച്ച്.എസ്.എസ് കണക്കോട്, വട്ടപ്പാറ (സെന്‍റര്‍ നമ്പര്‍ 1096) രജിസ്റ്റര്‍ നമ്പര്‍ 123951 മുതല്‍ 124150വരെയുള്ള 200 ഉദ്യോഗാര്‍ഥികളെ എല്‍.എം.എസ്.എച്ച്.എസ്.എസ് വട്ടപ്പാറ (ഫോണ്‍: 0472 2585442) എന്ന പരീക്ഷാ കേന്ദ്രത്തിലേക്കും മാറ്റി.  
കോഴിക്കോട് ജില്ലയിലെ ഗവ. ഗണപത് ബോയ്സ് എച്ച്.എസ് ചാലപ്പുറം (സെന്‍റര്‍ നമ്പര്‍ 1721) ല്‍ അഡ്മിറ്റ് ചെയ്തിരുന്ന രജിസ്റ്റര്‍ നമ്പര്‍ 275890 മുതല്‍ 276089 വരെയുള്ള 200 ഉദ്യോഗാര്‍ഥികളെ എം.എം.വി.എച്ച്.എസ്.എസ് പരപ്പില്‍, കോഴിക്കോട്, സെന്‍റര്‍ 3 എന്ന പരീക്ഷാ കേന്ദ്രത്തിലേക്കും കോട്ടയം ജില്ലയിലെ ഗവ. വി.എച്ച്.എസ് ഏറ്റുമാനൂരില്‍ (സെന്‍റര്‍ നമ്പര്‍ 1349)  അഡ്മിറ്റ് ചെയ്തിരുന്ന രജിസ്റ്റര്‍ നമ്പര്‍ 186606 മുതല്‍ 186805 വരെയുള്ള 200 ഉദ്യോഗാര്‍ഥികളെ ശ്രീ വിദ്യാധിരാജ എച്ച്.എസ്.എസ് ഏറ്റുമാനൂര്‍ (ടെക്നോ ഐ.ടി.സിക്ക് സമീപം) എന്ന പരീക്ഷാ കേന്ദ്രത്തിലേക്കും മാറ്റി. ഈ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അഡ്മിറ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം. പരീക്ഷാ തീയതിക്കോ സമയത്തിനോ മറ്റു നിബന്ധനകള്‍ക്കോ മാറ്റമില്ല. 

 

Show Full Article
TAGS:
Next Story