Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.എസ്.സിയിൽ വിവിധ ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 16 വരെ, യോഗ്യത അറിയാം

text_fields
bookmark_border
UPSC Recruitment
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലെ നിയമനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 16 വൈകിട്ട് ആറുമണി വരെ അപേക്ഷിക്കാം.

നാല് തസ്തികകളിൽ 13 ഒഴിവുകൾ

ജൂനിയർ ടെക്നിക്കൽ ഓഫീസർ -ഒരു ഒഴിവ്

അസിസ്റ്റന്റ് ലെജിസ്ലേറ്റീവ് കൗൺസൽ - എട്ട് ഒഴിവ്

ലോ ഓഫീസർ - മൂന്ന് ഒഴിവ്

സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (ജൂനിയർ സ്കെയിൽ) - ഒരു ഒഴിവ്

ജൂനിയർ ടെക്നിക്കൽ ഓഫീസർ: സയൻസ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദത്തോടൊപ്പം അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഷുഗർ ടെക്നോളജിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ആവശ്യമാണ്. ഷുഗർ ടെക്നോളജി മേഖലയിൽ അധ്യാപനം, ഗവേഷണം, ഉപദേശക ജോലി എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അനുഭവവും വേണം.

അസിസ്റ്റന്റ് ലെജിസ്ലേറ്റീവ് കൗൺസൽ: അംഗീകൃത സർവകലാശാലയിൽനിന്നുള്ള നിയമബിരുദവും നിശ്ചിത പ്രഫഷണൽ പ്രവൃത്തിപരിചയവും ആവശ്യം. നിയമനിർമാണവുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റിങ്, നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കൽ തുടങ്ങിയ ജോലികളാണ് തസ്തികയിൽ ഉൾപ്പെടുന്നത്.

ലോ ഓഫീസർ: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള നിയമബിരുദം നിർബന്ധം. ലീഗൽ പ്രാക്ടീഷനറായോ സർക്കാർ ഓഫീസിലെ നിയമ വിഭാഗത്തിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

സ്പെഷ്യലിസ്റ്റ് ഗ്രേഡ് II കാർഡിയോളജി: അംഗീകൃത മെഡിക്കൽ യോഗ്യതക്കൊപ്പം കാർഡിയോളജിയിൽ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആവശ്യം.

ഉദ്യോഗാർഥികൾ യു.പി.എസ്.സിയുടെ ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വിഭാഗം തുടങ്ങിയ വിവരങ്ങൾ കൃത്യമായി നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 16 വൈകിട്ട് ആറ് മണി. വിശദമായ വിജ്ഞാപനവും അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട നിർദേശങ്ങളും യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ലഭിക്കും.

അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിങ്ങിന് ശേഷം അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ റിക്രൂട്ട്മെന്റ് ടെസ്റ്റിന്റെ പ്രകടനവും ഷോർട്ട്‌ലിസ്റ്റിങ്ങിന് പരിഗണിക്കും. അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ ഉദ്യോഗാർഥിത്വം റദ്ദാക്കുകയോ നിശ്ചിത കാലത്തേക്കോ സ്ഥിരമായോ വിലക്കേർപ്പെടുത്തുകയോ ചെയ്യുമെന്നും യു.പി.എസ്.സി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UPSC Recruitment 2026 Apply for 13 Posts
Next Story