സിവിൽ സർവീസ് മെയിൻസ് ഫലം പ്രഖ്യാപിച്ചു
text_fieldsയൂണിയൻ പബ്ലിക് സർവീസ് കമീഷൻ സിവിൽ സർവീസ് പരീക്ഷകളുടെ മെയിൻ ഫലങ്ങൾ പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ അവരുടെ ഫലം പരിശോധിക്കാം. യു.പി.എസ്.സി സി.എസ്.ഇ മെയിൻസ് ഫലം പി.ഡി.എഫ് രൂപത്തിലാണ്. അഭിമുഖം നടത്തുന്നത് ന്യൂഡൽഹിയിലെ ധോൽപൂർ ഹൗസിലുള്ള യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനത്ത് വെച്ചായിരിക്കും.
യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിക്കുക. ഹോംപേജിൽ, Written Result – Civil Services (Main) Examination, 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. യോഗ്യത നേടിയവരുടെ റോൾ നമ്പറുകൾ അടങ്ങിയ ഒരു PDF ഫയൽ തുറന്നുവരും.ഈ പി.ഡി.എഫ് ഫയലിൽ നിങ്ങളുടെ റോൾ നമ്പർ ഉണ്ടോയെന്ന് പരിശോധിക്കുക (തിരയാനായി Ctrl + F ഉപയോഗിക്കാം). പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിനുള്ള തീയതി, സമയം എന്നിവ ഉൾപ്പെടുന്ന ഇ-സമ്മൺ ലെറ്റർ യു.പി.എസ്.സിയുടെ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂവിന് സെലക്ട് ചെയ്ത ഉദ്യോഗാർഥികൾ നവംബർ 13 മുതൽ നവംബർ 27 വൈകുന്നേരം 6:00 വരെ ഓൺലൈനായി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. ഈ നടപടിക്രമം ഇ-സമ്മൺ ലെറ്റർ ലഭിക്കുന്നതിന് നിർബന്ധമാണ്. തപാൽ വഴി കത്ത് അയക്കില്ല. ഇ-സമ്മൺ ലെറ്റർ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് അഭിമുഖത്തിനായി പോകുമ്പോൾ നിർബന്ധമായും കൈയിൽ കരുതണം.
അഭിമുഖത്തിനായി പോകുമ്പോൾ ഒറിജിനൽ രേഖകൾ സഹിതം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുപോകേണ്ടതുണ്ട്. ജനനത്തീയതി തെളിയിക്കുന്ന പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകളും. സംവരണ സർട്ടിഫിക്കറ്റുകൾ (ബാധകമെങ്കിൽ), ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC - കേന്ദ്രസർക്കാർ മാതൃകയിലുള്ളത്), ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കാർഡ് (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായവയും നിർബന്ധമായും കൈയിൽ കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

