Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടൈപ്പിസ്റ്റ്...

ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്‌

text_fields
bookmark_border
ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്‌
cancel

തിരുവനന്തപുരം: സെപ്റ്റംബര്‍ 16ന്​ ​ചേർന്ന മന്ത്രിസഭായോഗം, കമ്പ്യൂട്ടര്‍വത്​കരിച്ച വകുപ്പുകളിലെ ടൈപ്പിസ്​റ്റ്​ തസ്തിക പുനർവിന്യസിപ്പിക്കാൻ തീരുമാനിച്ചത്​ സംസ്ഥാനത്തെ കൊമേര്‍ഷ്യല്‍ ഇൻസ്​റ്റിറ്റ്യൂട്ട്​, വി.എച്ച്‌.എസ്‌.സി, പോളിടെക്നിക്‌, കെ.ജി.ടി.ഇ ടൈപ്പ്‌ റൈറ്റിങ്‌ ഇൻസ്​റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന്‌ ​പേരുടെ ഭാവിയെ ദോഷകരമായി ബാധിക്കു​മെന്ന്​ ഉദ്യോഗാർഥികൾ. സര്‍ക്കാര്‍ സംവിധാനത്തില്‍ ടൈപ്പിസ്​റ്റ്​ തസ്തികയുടെ പേര്‌ കമ്പ്യൂട്ടര്‍ അസിസ്​റ്റൻറ്​ എന്ന്‌ മാറ്റുവാന്‍ പത്താം ശമ്പള കമീഷന്‍ ശിപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഉദ്യോഗാർഥികൾക്ക് ചൂണ്ടിക്കാട്ടുന്നു.

പരിഷ്കരിച്ച സിലബസ്‌ പ്രകാരം കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ ഉദ്യോഗാർഥികളാണ്‌ ഇവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത്‌. സര്‍ക്കാര്‍ പുനര്‍വിന്യാസത്തിന്‍റെ പേരില്‍ ഈ തസ്തിക വെട്ടിച്ചുരുക്കുന്ന നടപടി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുക എന്ന ഉദ്ദേശത്തോടെ ടി സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക്‌ ഈ തീരുമാനം കടുത്ത നിരാശ നല്‍കുകയാണ്‌. 2 വര്‍ഷം കാലാവധിയുള്ള ഈ കോഴ്‌സുകളുടെ ജോലിലഭ്യത സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമാണ്‌.

സര്‍ക്കാര്‍ സംവിധാനത്തില്‍ ടൈപ്പിസ്​റ്റ്​ തസ്തികക്ക്‌ എസ്‌.എസ്‌.എല്‍.സി കൂടാതെ ഇംഗ്ലീഷ്‌, മലയാളം ടൈപ്പിങ്​ യോഗ്യത, കമ്പ്യൂട്ടര്‍ വേര്‍ഡ്‌ പ്രോസസിങ്​ എന്നിവ ആവശ്യമാണ്‌. നിലവില്‍ ഈ യോഗ്യത ഉള്ള എല്ലാ റാങ്ക്‌ ലിസ്​റ്റുകളും കാലാവധി അവസാനിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയാവുന്നു. പി.എസ്‌.സി പരീക്ഷ നടത്തിയെങ്കിലും ഒന്നി​ന്‍റെയും റാങ്ക്‌ ലിസ്​റ്റ്​ നിലവില്‍ വന്നിട്ടില്ല. ടൈപ്പിസ്​റ്റ്​ യോഗ്യത ഉള്ള എണ്ണായിരത്തില്‍ അധികം ഉദ്യോഗാർഥികള്‍ പല റാങ്ക്‌ ലിസ്​റ്റുകളിലായി ഉള്‍പെടും. ഗ്രാമപഞ്ചായത്ത്‌ ഒഴികെ സര്‍ക്കാര്‍ വകുപ്പുകള്‍, അർധ സര്‍ക്കാര്‍, കമ്പനി ബോര്‍ഡുകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ടൈപ്പിസ്റ്റ്‌ ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു.

സര്‍ക്കാറിന്‍റെ സാമ്പത്തിക ബാധ്യത താഴെ തട്ടിലുള്ള ഈ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതില്‍ ഒതുക്കുന്നു. താൽകാലിക പിന്‍വാതില്‍ നിയമനം വേണ്ടുവോളം ഈ തസ്തികയിലുണ്ട്‌. അവരെ നിലനിര്‍ത്തി സ്ഥിര ജീവനക്കാരുടെ എണ്ണം ഇല്ലായ്​മ ചെയ്യുകയാണ്‌. അടുത്തിടെ പഞ്ചായത്ത്‌ ടെക്നിക്കല്‍ അസിസ്​റ്റൻറുമാരുടെ ശമ്പളം 8000 രൂപ കൂട്ടിക്കൊടുത്തു. പഞ്ചായത്തുകള്‍ക്ക്‌ കടുത്ത സാമ്പത്തിക ബാധ്യത ആണ്‌ ഇതു മൂലം വരുത്തിയത്‌. ഒരു സ്ഥിരം ടൈപ്പിസ്​റ്റ്​ തസ്തിക പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടും കുറഞ്ഞ ശമ്പള സ്‌കെയിലുള്ള ഈ തസ്തിക അവിടേക്ക്‌ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ ജോലികള്‍ക്കായി ഓരോ പഞ്ചായത്തും അമ്പതിനായിരത്തില്‍ അധികം രൂപ ചിലവാക്കുന്നുണ്ട്‌.

മലയാളം ഭരണ ഭാഷയാക്കുകയും സര്‍ക്കാര്‍ സംവിധാനം കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ടൈപ്പിസ്റ്റ്‌ തസ്തികയോട്‌ സര്‍ക്കാർ അവഗണന കാണിക്കരുതെന്ന്‌ ഉദ്യോഗാർഥികളും ടൈപ്പ്‌ റൈറ്റിങ്‌ ഇൻസ്​റ്റിറ്റ്യൂട്ട്‌ വിദ്യാർഥികളും സര്‍ക്കാറിനോട്‌ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtjob SeekersTypist post
Next Story