293 തസ്തികകളിൽ പി.എസ്.സി റിക്രൂട്ട്മെന്റ്
text_fieldsകേരള പബ്ലിക് സർവീസ് കമിഷൻ (പി.എസ്.സി) 609 മുതൽ 902/2025 വരെ കാറ്റഗറികളിൽപ്പെടുന്ന നിരവധി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്പെഷൽ, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകൾ, വകുപ്പ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിജ്ഞാപനം ഡിസംബർ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഫെബ്രുവരി നാലിനകം അപേക്ഷിക്കേണ്ടതാണ്.
ജനറൽ വിഭാഗത്തിൽപ്പെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത രൂപങ്ങൾ ചുവടെ
● ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി. ശമ്പളം 43,000-91,200 രൂപ. യോഗ്യത: ബി.എസ്.സി (ഫിസിക്സ് ഒരു വിഷയമായിരിക്കണം). അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ തൊഴിൽ പരിചയവും. പ്രായം: 18-36.
● ടെക്നിക്കൽ അസിസ്റ്റന്റ് (കേരള ഡ്രഗ്സ് കൺട്രോൾ). ശമ്പളം 35,600-75,400 രൂപ. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്.സി (കെമിസ്ട്രി). പ്രായം: 19-36.
● സെക്യൂരിറ്റി ഗാർഡ് (വിമുക്ത ഭടന്മാർ മാത്രം). ഗവ. സെക്രട്ടേറിയറ്റ്/ കേരള പി.എസ്.സി). ശമ്പളം 26,500-60,700 രൂപ. യോഗ്യത: എട്ടാം ക്ലാസ് പാസ് അല്ലെങ്കിൽ ആർമി സെക്കൻഡ് ക്ലാസ് തത്തുല്യം. ഉയരം 165 സെ.മീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ. പ്രായം: 18-50.
● എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപറേഷൻ). ശമ്പളം 9,190-15,780 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. പ്രായം: 18-36.
● ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (വിവിധം) ജില്ല തലത്തിൽ നിയമനം. ശമ്പളം 25,500-60700 രൂപ. 14 ജില്ലകളിലേക്ക് തെരഞ്ഞെടുപ്പുണ്ടാവും. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് ലോവർ സർട്ടിഫിക്കറ്റ്/തത്തുല്യം. പ്രായം: 18-36. നേരിട്ടുള്ള നിയമനം.
സർക്കാർ സർവിസിൽ താഴ്ന്ന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് തസ്തിക മാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം.
● അസിസ്റ്റന്റ് പ്രഫസർ-നിയോനാറ്റോളി, എൻഡോക്രിനോളജി, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, ഓങ്കോപതോളജി, റെസ്പിറേറ്ററി മെഡിസിൻ, പൾമണറി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ്, ഫാർമസി, നഴ്സിങ് സ്പെഷാലിറ്റി വകുപ്പുകളിലാണ് അവസരം. (മെഡിക്കൽ വിദ്യാഭ്യാസം) ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്.
● അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2 (സംസ്ഥാന പ്രോസിക്യൂഷൻ സർവിസ്). ശമ്പളം 56,500-1,18,100 രൂപ. യോഗ്യത- അംഗീകൃത നിയമബിരുദം, ബാർ കൗൺസിൽ അംഗത്വമുണ്ടാകണം. ക്രിമിനൽ കോടതികളിൽ അഭിഭാഷകരായി മൂന്നുവർത്തെ പ്രവൃത്തിപരിചയം. പ്രായം: 22-36.
● ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്-2. ശമ്പളം 55,200-1,15,300 രൂപ. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം. പ്രായം: 23-36. ബോയിലർ നിർമാണത്തിലും ഗുണനിലവാര നിയന്ത്രണത്തിലുമുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
● അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷനൽ സേവിങ്സ്. ശമ്പളം 55,200-1,15,300 രൂപ. യോഗ്യത: ബിരുദം. പ്രായം: 18-36. പൊതുജന സമ്പർക്കവും പ്രസംഗിക്കാനുള്ള കഴിവ്, സെയിൽസ് പ്രമോഷൻ, കാൻവാസിങ് എന്നിവയിലുള്ള അഭിരുചി അഭികാമ്യം.
● ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- ജേണലിസം, ഹോംസയൻസ്, സംസ്കൃതം, ഇംഗ്ലീഷ്, കന്നട, സോഷ്യോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇക്കണോമിക്സ്, ഒഴിവുകളുടെ എണ്ണവും യോഗ്യതാ മാനദണ്ഡങ്ങളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിൽ ലഭിക്കും.
● അസിസ്റ്റന്റ് എൻജിനീയർ (കേരള ജല അതോറിറ്റി). ശമ്പളം 53,900-1,18,100 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: സിവിൽ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ് ബി.ടെക്/തത്തുല്യം. പ്രായം: 18-36.
● ലെക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകൾ), ഒഴിവുകൾ-3. ശമ്പളം 51,400-1,10,200 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എം.കോം, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും. പ്രായം: 20-39.
● സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് സൂപ്രണ്ട്, ഒഴിവുകൾ-2, ശമ്പളം 50,200-1,05,300 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: ബി.എസ്‍സി (മാത്തമാറ്റിക്സ്) ഫസ്റ്റ്/സെക്കൻഡ് ക്ലാസ് ബിരുദം. പ്രായം: 18-36.
കൂടുതൽ തസ്തികകളും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്. പട്ടികജാതി/വർഗം മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

