Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
പരീക്ഷ
പി.എസ്.സി അറിയിപ്പുകൾ
cancel
Listen to this Article

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ്‌ 2 (കാറ്റഗറി നമ്പർ 362/2025, 223/2025-പട്ടികജാതി, പട്ടികവർഗം), തസ്തികയിലേക്ക് ജനുവരി 12 ന് രാവിലെ ഏഴ്‌ മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻ്റനൻസ്) (കാറ്റഗറി നമ്പർ 99/2025) തസ്തികയിലേക്ക്ജനുവരി 16 ന് രാവിലെ ഏഴ്‌ മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള പൊലീസ് വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റൻറ് (പട്ടികജാതി, പട്ടികവർഗം) (കാറ്റഗറി നമ്പർ 293/2025) തസ്തികയിലേക്ക് ജനുവരി 17 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റൻറ് എൻജിനീയർ (കാറ്റഗറി നമ്പർ 357/2025) തസ്തികയിലേക്ക് ജനുവരി 19 ന് രാവിലെ ഏഴ്‌ മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ, ഫീമെയിൽ) (കാറ്റഗറി നമ്പർ 45/2025, 46/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് ജനുവരി 21ന് ഏഴ്‌ മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്‌ ചെയ്‌തെടുക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PSC Notifications
Next Story