കേരള പബ്ലിക് സർവിസ് കമീഷൻ 51 തസ്തികകളിൽ (കാറ്റഗറി: 270-320/2020) പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനമിറക്കി. വിജ്ഞാപനം നവംബർ 30ലെ അസാധാരണ ഗസറ്റിലുണ്ട്. ഡിസംബർ 30 വരെ അപേക്ഷ ഓൺലൈനായി www.keralapsc.gov.inൽ സമർപ്പിക്കാം. ജനറൽ, സ്പെഷൽ റിക്രൂട്ട്മെൻറുകളും വിജ്ഞാപനത്തിൽ ഉൾപ്പെടും.
തസ്തികകൾ: സൂപ്രണ്ട് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), അസിസ്റ്റൻറ് (തമിഴ് അറിയുന്നവരാകണം) (പി.എസ്.സി), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ്-I (ഇറിഗേഷൻ), കെയർടേക്കർ (വനിതകൾ) (വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ്), ഇൻസ്പെക്ടിങ് അസിസ്റ്റൻറ് (ലീഗൽ മെട്രോളജി), ഡ്രൈവർ-കം-ഓഫിസ് അറ്റൻഡൻറ് (കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ), പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), അസിസ്റ്റൻറ് മാനേജർ (ബോയിലർ ഓപറേഷൻ) (ട്രാവൻകൂർ ൈടറ്റാറിയം പ്രോഡക്ട് ലിമിറ്റഡ്), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് -കന്നട മീഡിയം)/നാച്വറൽ സയൻസ്- മലയാളം മീഡിയം.
സ്പെഷൽ റിക്രൂട്ട്മെൻറ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -സുവോളജി (SC/ST), ഇംഗ്ലീഷ് (ST), മലയാളം (ST), ഫിസിക്സ് (ST), കെമിസ്ട്രി (ST), മാത്തമാറ്റിക്സ് (ST), ജ്യോഗ്രഫി (ST), ഹിസ്റ്ററി (ST), സ്റ്റാറ്റിസ്റ്റിക്സ് (ST), കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (സെലക്ഷൻ ഗ്രേഡ്)- ലാൻഡ് റവന്യൂ (SC/ST), ചൈൽഡ് െഡവലപ്മെൻറ് പ്രോജക്ട് ഓഫിസർ (വനിതകൾ മാത്രം) (ST), ഹയർ സെക്കൻഡറി ടീച്ചർ (ജൂനിയർ)- ബോട്ടണി (SC/ST), ഫിസിക്സ് (ST), ഇക്കണോമിക്സ് (ST), ഹിസ്റ്ററി (ST), അറബിക് (SC/ST), ഇംഗ്ലീഷ് (ST), ഹിന്ദി (ST), ICDS സൂപ്പർവൈസർ (ST), പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ (ST), ലേബാറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (ഫാർമസി), (ST), റേഡിയോഗ്രാഫർ ഗ്രേഡ് II (ST), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II (ST), അസിസ്റ്റൻറ് പ്രഫസർ- മാത്തമാറ്റിക്സ് (SC/ST), ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ) ഹൗസ്കീപ്പിങ് (മുസ്ലിം), െലക്ചറർ- സിവിൽ എൻജിനീയറിങ് (ST), കമ്പ്യൂട്ടർ ഗ്രേഡ് II, പ്രിൻറിങ് വകുപ്പ്; യു.പി സ്കൂൾ ടീച്ചർ മലയാളം മീഡിയം (ST) (ഇടുക്കി, പാലക്കാട്, മലപ്പുറം), എൽ.പി സ്കൂൾ ടീച്ചർ മലയാളം മീഡിയം (ഇടുക്കി, പാലക്കാട്, മലപ്പുറം).
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (SC/ST) (14 ജില്ലകളിലേക്ക്), വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ് II (SC/ST (14 ജില്ലകളിലേക്ക്).
ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് (വിവിധ വകുപ്പുകൾ) (SC/ST) (8 ജില്ലകളിലേക്ക്), എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (SC/ST)/LC ആംഗ്ലോ ഇന്ത്യൻ/SIUC -നാടാർ/ധീവര/ഹിന്ദു നാടാർ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ETB), വർക്ക് സൂപ്രണ്ട് ധീവര. യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.