Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.​എ​സ്.​സി...

പി.​എ​സ്.​സി നി​യ​മ​നം; വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി നി​ര​വ​ധി ഒ​ഴി​വു​ക​ൾ

text_fields
bookmark_border
പി.​എ​സ്.​സി നി​യ​മ​നം; വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി നി​ര​വ​ധി ഒ​ഴി​വു​ക​ൾ
cancel

കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 536 മുതൽ 608/2025 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വകുപ്പ്, യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, ഒഴിവുകൾ, തിരഞ്ഞെടുപ്പ് രീതി, സംവരണം അടക്കം സമഗ്ര വിവരങ്ങൾ ഡിസംബർ 15ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.

ജനറൽ (സംസ്ഥാന/ ജില്ലതലം), സ്പെഷൽ, എൻ.സി.എ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്റ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നിർദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജനുവരി 14നകം അപേക്ഷിക്കാം.

ചില ജനറൽ റിക്രൂട്ട്മെന്റ് തസ്തികകളുടെ വിവരങ്ങൾ

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജലസേചന വകുപ്പ്: ശമ്പളം 55,200-1,15,300 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം, പ്രായം: 13-36. (ജലസേചന വകുപ്പിലെ അർഹതയുള്ള ജീവനക്കാർക്കും പ്രത്യേകം ഒഴിവുകളിലേക്ക് അപേക്ഷിക്കാം). ഇതേ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) തസ്തികയിലേക്കും നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം, പ്രായപരിധി 20-40.

അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), കേരള പോർട്ട് സർവിസ്, ഒഴിവ്-1. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. പ്രായം:21-40.

റേഡിയോഗ്രാഫർ ഗ്രേഡ്-2. ശമ്പളം 35,600-75,400 യോഗ്യത: റേഡിയോളജിക്കൽ ടെക്നോളജിയിൽ ദ്വിവത്സര അംഗീകൃത ഡിപ്ലോമ. പ്രായം: 18-36.

വനിതാ പൊലീസ് കോൺസ്റ്റബിൾ, ശമ്പളം 31,100-66,800. യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം:18-26. ഉയരം കുറഞ്ഞത് 157 സെ.മീ, നല്ല കാഴ്ചശക്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി): ശമ്പളം 27,900-63,700 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. പ്രായം: 18-26. നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ്-2/ട്രേസർ, ജലസേചനവകുപ്പ്, ശമ്പളം 26,500-80,700. യോഗ്യത: എസ്.എസ്.എൽ.സി. രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിലുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യം, പ്രായം: 18-36.

പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) ആംഡ് പൊലീസ് ബറ്റാലിയൻ. ശമ്പളം 31,100-66800 രൂപ. യോഗ്യത: ഹയർസെക്കൻഡറി/പ്ലസ്ടു പാസായിരിക്കണം. പ്രായം: 18-26. നിർദിഷ്ട ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.

സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി), ശമ്പളം 27,900-63,700 രൂപ. നിയമനം 14 ജില്ലകളിലേക്കും. യോഗ്യത- പ്ലസ്ടു/തത്തുല്യം പാസായിരിക്കണം. പ്രായം: 18-31. തസ്തികമാറ്റം വഴിയും നിയമനമുണ്ട്.

ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ (തേർഡ് ഗ്രേഡ്). ശമ്പളം 26,500-60,700 രൂപ. ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 14 ജില്ലകളിലും ഒഴിവുകൾ ഉണ്ടാകും. യോഗ്യത- എസ്.എസ്.എൽ.സി+ സിവിൽ എൻജിനീയറിങ്ങിൽ രണ്ടുവർഷത്തെ കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമ. പ്രായപരിധി 18-36.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: ശമ്പളം 23,700-52,600 രൂപ. 14 ജില്ലകളിലും ഒഴിവുകളുണ്ടാവും. യോഗ്യത- എസ്.എസ്.എൽ.സി. പ്രായം: 18-36.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscvaccancyCareers
News Summary - PSC; many vacancies in various posts
Next Story