തിരുവനന്തപുരം: എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബറിലേക്ക് മാറ്റിവെക്കാൻ പി.എസ്.സി തീരുമാനിച്ചു. ഒക്ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യപരീക്ഷയും ഒക്ടോബർ 30ന് നിശ്ചയിച്ച ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യപരീക്ഷയുമാണ് മാറ്റിയത്. സാേങ്കതിക കാരണങ്ങളാലാണ് മാറ്റമെന്ന് പി.എസ്.സി അറിയിച്ചു.
ഒക്ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എൽ.ഡി.സി പരീക്ഷ നവംബര്‍ 20ലേക്ക് മാറ്റി. ഒക്ടോബര്‍ 30ന് നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വൻറ്സ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ എന്നീ തസ്തികകളുടെ പരീക്ഷ നവംബര്‍ 27ലേക്കും മാറ്റി. പരീക്ഷ നടത്തിപ്പിെല കൂടുതൽ ക്രമീകരണത്തിനാണ് മാറ്റം.