തിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രമാണപരിശോധനകൾ പി.എസ്.സി ഓൺലൈൻ വഴിയാക്കുന്നു. പ്രമാണപരിശോധനകൾ വൈകുന്നതുമൂലം പല റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷയുേടതടക്കമുള്ള പ്രമാണപരിശോധനകൾ ഓൺലൈൻ വഴിയാക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചത്.
പി.എസ്.സി നിർദേശിക്കുന്ന ഓൺലൈൻ സൈറ്റിലേക്ക് ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ അപ്ലോഡ് ചെയ്യണം. ഈ സർട്ടിഫിക്കറ്റുകൾ ജീവനക്കാർ പരിശോധിക്കും. സംശയമുള്ളവരെ വിഡിയോകാൾ വഴിയോ ഫോണിലൂടെയോ ബന്ധപ്പെട്ട് വ്യക്തത വരുത്തും. താൽക്കാലികമായ പരിശോധനയായിരിക്കും ഇത്. തുടർന്ന് അഡ്വൈസ് മെമ്മോ നൽകുന്ന വേളയിൽ അന്തിമപരിശോധന നടത്താനാണ് തീരുമാനം.
അതേസമയം, ഓൺലൈൻ അഭിമുഖം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നാണ് കമീഷൻ നിലപാട്. ആരോഗ്യവകുപ്പിലെ അസിസ്റ്റൻറ് സർജൻ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ എൻ.സി.എ/എസ്.ടി തസ്തികയിലേക്ക് മൂന്നുപേർക്ക് മാത്രമായി പി.എസ്.സി നടത്തിയ അഭിമുഖം വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. ടൈപിസ്റ്റ് ക്ലർക്ക്, അസി. പ്രഫസർ ഇൻ ബിസിനസ് അഡ്മിനിസ്േട്രഷൻ, അസി. പ്രഫസർ ഇൻ അനാട്ടമി, അസി. പ്രഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി അടക്കം 43 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ ഒന്നിലെ പി.എസ്.സി ബുള്ളറ്റിനിൽ ലഭിക്കും.