ഏഴ് തസ്തികകളിൽ പി.എസ്.സി ചുരുക്കപ്പട്ടിക
text_fieldsതിരുവനന്തപുരം: ഏഴ് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, കണ്ണൂർ ജില്ലയിൽ ആയുർവേദ കോളജിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, കൊല്ലം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എൻ.സി.എ - എൽ.സി/എ.ഐ), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 - എൻ.സി.എ - എസ്.ഐ.യു.സി നാടാർ, എസ്.സി.സി.സി, ഹിന്ദുനാടാർ, വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 എന്നിവയിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
•കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ (ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ തസ്തികയിൽ പ്രായോഗിക പരീക്ഷ നടത്തും.
•സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലെക്ചറർ ഇൻ സിവിൽ എൻജിനീയറിങ് - ഒന്നാം എൻ.സി.എ - പട്ടികജാതി, ആരോഗ്യവകുപ്പിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.
•ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും: പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (രണ്ടാം ഗ്രേഡ് ഓവർസിയർമാർ/ഡ്രാഫ്ട്സ്മാൻ, മൂന്നാം ഗ്രേഡ് ഓവർസിയർമാർ/ട്രേസർമാർ, ക്ലർക്കുമാർ, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റുമാർ എന്നിവരിൽനിന്ന് നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 744/2021). ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 736/2021).
•അഭിമുഖം നടത്തും: ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ ഗ്രേഡ് 2, കെ.എസ്.എഫ്.ഡി.സി.യിൽ പ്രൊഡക്ഷൻ അസിസ്റ്റന്‍റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ/ലെക്ചറർ ഇൻ പാത്തോളജി (പട്ടികവർഗം), പത്തനംതിട്ട ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് (വിമുക്തഭടന്മാർ മാത്രം)- പട്ടികവർഗം.
•സാധ്യതപട്ടിക പ്രസിദ്ധീകരിക്കും: കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (സിവിൽ), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ സ്റ്റോർ കീപ്പർ - ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി, ടൗൺ ആൻറ് കൺട്രി പ്ലാനിങ്ങിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

