വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിളിക്കുന്നു
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി 124 മുതൽ 186/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി പ്രൊഫൈലിൽ ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും വകുപ്പുകളും ചുവടെ
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-ഓഫ്താൽമോളജി (മെഡിക്കൽ വിദ്യാഭ്യാസം), കമ്പ്യൂട്ടർ പ്രോഗ്രാമർ (എൻജിനീയറിങ് കോളജുകൾ/സാങ്കേതിക വിദ്യാഭ്യാസം), അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കേരള ജല അതോറിറ്റി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)-കോമേഴ്സ്, ഹിന്ദി (കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസം), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (തസ്തികമാറ്റം വഴിയുള്ള നിയമനം) (കെ.എസ്.ഇ.ബി ലിമിറ്റഡ്), കമ്പ്യൂട്ടർ പ്രോഗ്രാമർ-കം-ഓപറേറ്റർ (കേരള സംസ്ഥാന ബിവറേജസ് മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡ്), ജൂനിയർ അനലിസ്റ്റ് (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (ആരോഗ്യവകുപ്പ്), കാത്ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (ആരോഗ്യം), ഡയാലിസിസ് ടെക്നീഷ്യൻ ഗ്രേഡ് 2 (ഒഴിവുകൾ 68) (ആരോഗ്യവകുപ്പ്), ട്രേഡ്സ്മാൻ-റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെൽഡിങ്, മെഷ്യനിസ്റ്റ് (സാങ്കേതിക വിദ്യാഭ്യാസം), സ്റ്റെനോഗ്രാഫർ (കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്), ജില്ലതലം: സ്റ്റെനോഗ്രാഫർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), (ഒഴിവുകൾ തൃശൂർ, പാലക്കാട്), യു.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം-തസ്തികമാറ്റം വഴിയുള്ള നിയമനം) ഒഴിവുകൾ-ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ. (വിദ്യാഭ്യാസവകുപ്പ്) ലൈവ് സ്റ്റോക് ഇൻസ്പെക്ടർ-ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (കണ്ണൂർ), (മൃഗസംരക്ഷണം), ബ്ലാക്ക് സ്മിത്ത് (കോഴിക്കോട്) (ആരോഗ്യം).
സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (എസ്.സി/എസ്.ടി) (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്), ലൈബ്രേറിയൻ ഗ്രേഡ്-3 (എസ്.ടി) (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി) ക്ലർക്ക്-ടൈപ്പിസ്റ്റ് (എസ്.സി/എസ്.ടി-വിമുക്തഭടന്മാർക്ക് മാത്രം) (എൻ.സി.സി/സൈനികക്ഷേമം) ജില്ലതലം-ഒഴിവുകൾ തിരുവനന്തപുരം, കണ്ണൂർ.
എൻ.സി.എ റിക്രൂട്ട്മെന്റ്, സംസ്ഥാനതലം: അസിസ്റ്റന്റ് പ്രഫസർ-ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്), ധീവര-1 (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രഫസർ-ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഹിന്ദു-നാടാർ) 1, (മെഡിക്കൽ വിദ്യാഭ്യാസം), കൃഷി ഓഫിസർ (എസ്.സി.സി.സി-ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി-1) (കാർഷിക വികസന കർഷകക്ഷേമം) ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികവർഗം 2), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി 4, പട്ടികവർഗം 1) (കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ലാറ്റിൻ കാത്തലിക് /ആംഗ്ലോ ഇന്ത്യൻ 1) (മെഡിക്കൽ വിദ്യാഭ്യാസ സർവിസ്), ടൈം കീപ്പർ (പട്ടികജാതി 1) (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയേഴ്സ് കമ്പനി)
എൻ.സി.എ റിക്രൂട്ട്മെന്റ്, ജില്ലതലം: ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ഈഴവ/തിയ്യ/ബില്ലവ-മലപ്പുറം 19, കണ്ണൂർ 1, വയനാട് 3, വിശ്വകർമ-കൊല്ലം 1, മലപ്പുറം 4, കണ്ണൂർ 1, വയനാട് 2; ഒ.ബി.സി-മലപ്പുറം 3, വയനാട് 1, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ -മലപ്പുറം 5, കണ്ണൂർ 1, വയനാട് 2; എസ്.ഐ.യു.സി നാടാർ-കൊല്ലം 1, മലപ്പുറം 1; ഹിന്ദുനാടാർ -മലപ്പുറം 2, എസ്.സി.സി.സി-മലപ്പുറം 1, ധീവര-മലപ്പുറം 1, പട്ടികജാതി -മലപ്പുറം 13, വയനാട് 2; പട്ടികവർഗം -മലപ്പുറം 2, വയനാട് 1) (വിദ്യാഭ്യാസം); ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്-ഒ.ബി.സി-പാലക്കാട് 1, പട്ടികവർഗം-പാലക്കാട് 1 (വിദ്യാഭ്യാസം); ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്-പട്ടികജാതി-തിരുവനന്തപുരം 1, പാലക്കാട് 3, കണ്ണൂർ 2, കോഴിക്കോട് 4, മലപ്പുറം 2; പട്ടികവർഗം-മലപ്പുറം 3, കോഴിക്കോട് 1 (മൂന്നാം എൻ.സി.എ), പട്ടികവർഗം -പാലക്കാട് 1, കാസർകോട് 1 (നാലാം എൻ.സി.എ), ഹിന്ദു നാടാർ-മലപ്പുറം 1, എൽ.സി/ആംഗ്ലോ ഇന്ത്യൻ-മലപ്പുറം 1, ഈഴവ/തിയ്യ/ബില്ലവ-മലപ്പുറം 12, കോഴിക്കോട് 4; വിശ്വകർമ-കാസർകോട് 2 (വിദ്യാഭ്യാസം); എൽ.പി സ്കൂൾ ടീച്ചർ (കന്നട മാധ്യമം) (എസ്.സി.സി.സി-കാസർകോട് 1) (വിദ്യാഭ്യാസം); ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, ഹിന്ദു നാടാർ -പത്തനംതിട്ട-1, എസ്.ഐ.യു.സി നാടാർ -ആലപ്പുഴ 1 (ആരോഗ്യവകുപ്പ്); എൽ.ഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്ത ഭടന്മാർക്ക് മാത്രം)-പട്ടികജാതി-കൊല്ലം 1, കോട്ടയം 1, എറണാകുളം 1, തിരുവനന്തപുരം 1; എൽ.സി (ആംഗ്ലോ ഇന്ത്യൻ-പത്തനംതിട്ട 1, ഒ.ബി.സി-കൊല്ലം 1, മുസ്ലിം-തിരുവനന്തപുരം 1 (എൻ.സി.സി/സൈനിക ക്ഷേമം); പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്-എസ്.സി-എറണാകുളം, തൃശൂർ, കാസർകോട് -ഓരോന്ന് വീതം; പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്-ഈഴവ/തിയ്യ/ബില്ലവ -തിരുവനന്തപുരം 1, പട്ടികജാതി-കൊല്ലം 1, ആലപ്പുഴ 1 (വിദ്യാഭ്യാസം), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്-എസ്.സി.സി.സി-മലപ്പുറം 1, പട്ടികവർഗം-പാലക്കാട് 1, കാസർകോട് 1, പട്ടികജാതി-കൊല്ലം 2, പത്തനംതിട്ട 1, കോട്ടയം 2, ആലപ്പുഴ 2, എറണാകുളം 4, തൃശൂർ 3, പാലക്കാട് 2, കോഴിക്കോട് 3, വയനാട് 2, കാസർകോട് 2 (വിദ്യാഭ്യാസം); പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), യു.പി.എസ്-ഈഴവ/തിയ്യ/ബില്ലവ-കണ്ണൂർ 1 (വിദ്യാഭ്യാസം).
തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

