പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് ഇന്ന്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് വെള്ളിയാഴ്ച വൈകീേട്ടാടെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരുന്നതാണ്. വിദ്യാർഥികൾ നൽകിയ ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെൻറ്. നിലവിലെ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും സെപ്റ്റംബർ എട്ടുവരെ സമയം നൽകും.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്ത അപേക്ഷകർക്ക് അതിനുള്ള സമയവും എട്ടുവരെ അനുവദിക്കും. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്ത അപേക്ഷകർക്ക് പ്രവേശന നടപടികളിൽ പെങ്കടുക്കാനാകില്ല.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്കൂളുകളിൽ അപേക്ഷ സമർപ്പണത്തിന് ഒരുക്കിയ ഹെൽപ് ഡെസ്ക്കുകളിൽ സൗകര്യമൊരുക്കും.
സെപ്റ്റംബർ 14നാണ് ആദ്യ അലോട്ട്മെൻറ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

