Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightബിരുദ കോഴ്സുകൾ മൾട്ടി...

ബിരുദ കോഴ്സുകൾ മൾട്ടി ഡിസിപ്ലിനറി രീതിയിലേക്ക് മാറ്റാൻ പദ്ധതിയായി

text_fields
bookmark_border
ബിരുദ കോഴ്സുകൾ മൾട്ടി ഡിസിപ്ലിനറി രീതിയിലേക്ക് മാറ്റാൻ പദ്ധതിയായി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ നാലുവർഷ ബിരുദ കോഴ്സുകൾ (എഫ്.വൈ.യു.ജി.പി) കൂടുതൽ ബഹുവൈജ്ഞാനിക (മൾട്ടിഡിസിപ്ലിനറി) രീതിയിലാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വ്യത്യസ്ത പഠന വിഭാഗങ്ങളിലെ അധ്യാപകരെ ഉപയോഗിച്ച് ഒരു കോഴ്സ് പുതുതായി തയാറാക്കി പഠിപ്പിക്കുന്ന രീതിയും (ഇന്‍റർഡിസിപ്ലിനറി) ഇതുവഴി നടപ്പാക്കാനാകും. ഇതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ തയാറാക്കിയ വിശദ മാതൃകാ മാർഗനിർദേശങ്ങൾ സർവകലാശാലകൾക്ക് നൽകും. മൾട്ടിഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് കോളജുകൾ പദ്ധതി തയാറാക്കി സർവകലാശാലക്ക് നൽകണം. സർവകലാശാല ആവശ്യമായ പരിശോധന നടത്തി പുതിയ കോഴ്സുകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationgraduationKerala
News Summary - Plans to convert undergraduate courses to multidisciplinary approach
Next Story