Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightരാജീവ്​ഗാന്ധി...

രാജീവ്​ഗാന്ധി ബയോടെക്​നോളജി സെൻററിൽ പി.എച്ച്​ഡി

text_fields
bookmark_border
രാജീവ്​ഗാന്ധി ബയോടെക്​നോളജി സെൻററിൽ പി.എച്ച്​ഡി
cancel

കേന്ദ്രസർക്കാറിന്​ കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ രാജീവ്​ഗാന്ധി സെൻറർ ഫോർ ബയോടെക്​നോളജി (പൂജപ്പുര, തിരുവനന്തപുരം) 2022 ജനുവരിയിലാരംഭിക്കുന്ന പി.എച്ച്​ഡി പ്രോഗ്രാം പ്രവേശനത്തിന്​ അ​േപക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ. ഡിസീസ്​ ബയോളജിയിലും പ്ലാൻറ്​ സയൻസിലുമാണ്​ ഗവേഷണപഠനം. വിജ്​ഞാപനം www.rgcb.res.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാം​. അപേക്ഷാഫീസ്​ 500 രൂപ. എസ്​.സി/എസ്​.ടി/ഇ.ഡബ്ല്യു.എസ്​ വിഭാഗങ്ങൾക്ക്​ ഫീസില്ല.

യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​​/മാസ്​റ്റേഴ്​സ്​ ബിരുദം (ലൈഫ്​ സയൻസ്​/അഗ്രികൾചറൽ/എൻവയോൺമെൻറൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ്​/ബയോകെമിസ്​ട്രി/ബയോ ടെക്​നോളജി/ബയോ ഇൻഫർമാറ്റിക്​സ്​/ബയോ ഫിസിക്​സ്​/കെമിസ്​ട്രി/മൈക്രോ ബയോളജി). എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 50 ശതമാനം മാർക്ക്​ മതി.യു.ജി.സി-സി.എസ്​.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി/ഡി.എസ്​.ടി ഇൻസ്​പെക്​ടർ ജെ.​ആർ.എഫ്​ ​െ​ഫലോഷിപ്​​ നേടിയിരിക്കണം. പ്രായപരിധി 2021 ഡിസംബറിൽ 28 വയസ്സ്​. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക്​ ചട്ടപ്രകാരം ഇളവുണ്ട്​. ഡിസംബർ 23, 24 തീയതികളിൽ ഓൺലൈനായി ഇൻറർവ്യൂ നടത്തി തിരഞ്ഞെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phd courseRajiv Gandhi Biotechnology Center
News Summary - PhD in Rajiv Gandhi Biotechnology Center
Next Story